സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 02.08.2020) കോവിഡ്-19 ബാധിച്ച് സംസ്ഥാനത്ത് ആറ് പേര്‍ കൂടി മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആറ് പേര്‍ കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് ഞായറാഴ്ച മരിച്ചത്. ലോട്ടറി വില്‍പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നേരത്തെ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗങ്ങള്‍ക്ക് രോഗം ബാധിച്ചെങ്കിലും രോഗമുക്തി നേടിയിരുന്നു.

കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം.

കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജി(78) യും ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഹസൈനാര്‍ ഹാജി മരിച്ചത്. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ഒരാഴ്ച മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്.

കാസര്‍കോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച ഉപ്പള സ്വദേശി ഷെഹര്‍ബാനുവിന് ജുലൈ 28നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് കാസര്‍കോട് മരിക്കുന്നവരുടെ എണ്ണം 11 ആയി.

Keywords:  Six deaths due to Covid-19 in Kerala, Thiruvananthapuram, News, Health, Health & Fitness, Dead, Kasaragod, Kannur, Malappuram, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia