കൊറോണ: പമ്പര വിഡ്ഢിത്തവുമായി കേന്ദ്ര ആരോഗ്യസഹമന്ത്രി, 15 മിനിറ്റ് നേരം ഉച്ചവെയില്‍ കൊണ്ടാല്‍ വൈറസ് പമ്പ കടക്കുമെന്ന് മന്ത്രി അശ്വിനി ചൗബെ, അഭ്യൂഹങ്ങൾ പരത്തരുതെന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശവും തള്ളി
Mar 19, 2020, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com 19.03.2020) കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ അസാധാരണ രീതി ഉപദേശിച്ച് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമസഹമന്ത്രി എല്ലാ ദിവസവും പതിനഞ്ച് മിനിറ്റ് വെയിൽ കൊണ്ടാൽ വെയില് കൊള്ളുന്നത് വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന ഉപദേശവുമായി കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെ. വെറുതെ വെയിലേല്‍ക്കലല്ല, പകല്‍ 11 നും രണ്ട് മണിയ്ക്കും ഇടയിലെ സൂര്യപ്രകാശമാണ് ഏല്ക്കേണ്ടത്. ദിവസേന പതിനഞ്ച് മിനിറ്റ് സൂര്യപ്രകാശമേറ്റാല്‍ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ് വര്‍ധിക്കുകയും അത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസിനെ നശിപ്പിക്കും. ഇതിലൂടെ വൈറസിനെ തടയാമെന്നാണ് ചൗബെയുടെ ഉപദേശം.
മന്ത്രിമാരും മറ്റ് പാര്‍ലമെന്റംഗങ്ങളും കൊറോണയ്ക്കെതിരെ തെറ്റിദ്ധാരണാജനകവും അശാസ്ത്രീയവുമായ തരത്തിലുള്ള അഭിപ്രായപ്രകടനം നടത്തരുതെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിന് പിന്നാലെയാണ് ചൗബെയുടെ ഉപദേശം. ബുധനാഴ്ച രാത്രി നടന്ന ഉന്നതതല ചര്ച്ചയ്ക്കിയായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. ഇത് കാറ്റിൽ പറത്തിയയാണ് കേന്ദ്ര ആരോഗ്യ സഹമന്ത്രി തന്നെ വിഡ്ഢിത്തവുമായി രംഗത്ത് വന്നത്.
അര്‍ബുദചികിത്സയ്ക്ക് ഗോമൂത്രം ഫലപ്രദമാണെന്ന് ഉപദേശിച്ച് അശ്വിനി ചൗബെ മുന്‍പ് പ്രതിരോധത്തിലായിട്ടുണ്ട്.
പ്രതിരോധനടപടികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം തിങ്കളാഴ്ച മുന്ന് പേജുള്ള കുറിപ്പ് പുറത്തിറക്കിയിരുന്നു. ആ കുറിപ്പില്‍ വൈറ്റമിന്‍ ഡിയെ കുറിച്ചോ സൂര്യപ്രകാശത്തിനെ കുറിച്ചോ പരാമര്‍ശിച്ചിട്ടില്ല. ഗോമൂത്രത്തിന്റെ രോഗപ്രതിരോധശേഷി തെളിയിക്കാനായി സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ ഗോമൂത്രം കുടിച്ച ബിജെപി പ്രവര്ത്തകന് കുഴഞ്ഞ് വീണതും വിവാദമായിരുന്നു.
Summary: Sit in the Sun, junior Health Minister's Bizarre advice on Coronavirus

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.