Silver ring biriyani | തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥത; കട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് ആരോഗ്യ വിഭാഗം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചേര്‍ത്തല: (www.kvartha.com) തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടച്ചിടാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടക്കെതിരെയാണ് പരാതി ഉയര്‍ന്നത്.
Aster mims 04/11/2022

Silver ring biriyani | തട്ടുകടയില്‍ നിന്നും വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം; ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥത; കട അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച് ആരോഗ്യ വിഭാഗം

കണിച്ചുകുളങ്ങര സ്വദേശിനി ഷാലിക്കാണ് കഴിഞ്ഞ ദിവസം തട്ടുകടയില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ നിന്നും മോതിരം കിട്ടിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം ആരംഭിച്ചു. നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകം ചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത് പരിധിയിലാണെന്നതിനാല്‍ പഞ്ചായതിന്റെയും അനുമതിയിലായിരിക്കും തുടര്‍ നടപടികള്‍.

അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കട അടച്ചിടുന്നതിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നഗരത്തില്‍ ഹോടെലുകളില്‍ നിന്നും പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.

Keywords: Silver ring on a Kappa biriyani bought from a thatch shop, Alappuzha, News, Local News, Food, Health, Health and Fitness, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia