ഗവിക്കാരുടെ ആവശ്യത്തില്‍ കളക്ടര്‍ സ്വീകരിച്ച നടപടി പോരെന്ന് മനുഷ്യാവകാശ കമ്മീഷന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (www.kvartha.com 28.04.2017) ഗവിയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഗവി ഭൂമി സമര സമിതി കക്ഷി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ തെളിവെടുപ്പ് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്നു. ഗവി നിവാസികള്‍ അനുഭവിച്ചു വരുന്ന ദുരിതങ്ങള്‍ കാണിച്ച് ജില്ലാ കളക്ടര്‍ക്കു നല്‍കിയ പരാതിയിന്മേല്‍ എടുത്ത തീരുമാനങ്ങള്‍ വിലയിരുത്തി. സമരസമിതി ഉന്നയിച്ച ഗവിയിലെ ജനങ്ങളുടെ വന്യമൃഗങ്ങളില്‍ നിന്നുമുള്ള സുരക്ഷ, സഞ്ചാര സ്വാതന്ത്ര്യം എന്നിവ സംബന്ധിച്ച് എടുത്ത തീരുമാനങ്ങള്‍ സ്വീകാര്യമല്ല.

വൈദ്യസേവനം ആഴ്ചയില്‍ രണ്ടു ദിവസം എന്ന ഉറപ്പും സ്വീകാര്യമല്ല. ഡോക്ടറുടെ സേവനത്തിനുവേണ്ടി 36 കിലോ മീറ്റര്‍ കൊടും വനത്തിലൂടെ യാത്ര ചെയ്യേണ്ടിവരുന്ന സാഹചര്യത്തില്‍ ഗവിയില്‍ രാപ്പകല്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രം തുറന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ഗവി നിവാസികളുടെ സുരക്ഷയ്ക്കാണ് വൈകിട്ട് ആറു മണിക്ക് ചെക്ക്‌പോസ്റ്റ് അടയ്ക്കുന്നത് എന്ന വാദം അംഗീകരിക്കുവാന്‍ കഴിയില്ല. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് ഗവി നിവാസികളുടെ ലയങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത്. ഇതിനാവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത്.

ഗവിക്കാരുടെ ആവശ്യത്തില്‍ കളക്ടര്‍ സ്വീകരിച്ച നടപടി പോരെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ചെക്കുപോസ്റ്റ് രാത്രി ഒമ്പതു മണി വരെ തുറന്നുകൊടുത്ത് ഗവി നിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുവാന്‍ വേണ്ടി ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാന്‍ എടുത്ത തീരുമാനം ഗവി നിവാസികളോടുള്ള അവഹേളനമാണ്. വീടു വയ്ക്കുവാന്‍ ഒരു തുണ്ട് ഭൂമി സ്വന്തമായി ഇല്ലാത്തവര്‍ക്ക് വീട് വയ്ക്കുവാനും കൃഷി ചെയ്യുവാനും ഭൂമി അനുവദിക്കുക എന്ന പ്രാഥമിക കടമയാണ് ഗവണ്‍മെന്റ് ചെയ്യേണ്ടത്. നിലവില്‍ കെ.എഫ്.ഡി.സിയുടെ തോട്ടങ്ങളില്‍ തൊഴില്‍ നല്‍കിക്കൊണ്ട് ലയങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിത നിലവാരം ഉയര്‍ത്തുവാനാണ് ശ്രമിക്കേണ്ടത്.

അടിയന്തിര പ്രാധാന്യമുള്ള ഈ വിഷയങ്ങള്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ വീണ്ടും പരാതി നല്‍കുവാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ഗവിയിലെ കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ച് ജില്ലാ കളക്ടര്‍ എടുത്ത തീരുമാനത്തെ ഗവി ഭൂമി സമര സമിതി സ്വാഗതം ചെയ്തു. ഗവി സമര നേതാക്കളായ ഷാജി ആര്‍. നായര്‍, പി.വി. ബോസ്, കെ.കെ. ബാബു, ജയകൃഷ്ണന്‍ മൈലപ്ര എന്നിവര്‍ ഹാജരായി.

Also Read:
സ്‌റ്റേജ് ഷോക്കെന്ന് പറഞ്ഞ് ദുബായിലെത്തിച്ച നര്‍ത്തകിയെ പെണ്‍വാണിഭസംഘം തടവിലാക്കി; പോലീസ് രക്ഷപ്പെടുത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
Keywords: SHRC takes note of settlers' plight in Gavi, Complaint, hospital, District Collector, Protection, News, Doctor, Health, attack, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia