Shigella | ദേവനന്ദയുടെ മരണകാരണം ഷിഗെല്ലയെന്ന് പോസ്റ്റുമോര്‍ടം റിപോര്‍ട്; 'ഹൃദയത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിച്ചു'
May 4, 2022, 12:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) ചെറുവത്തൂരില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ടം പ്രാഥമിക റിപോര്‍ട് പുറത്ത് വന്നു. ഷിഗെല്ല സോണി ബാക്ടീരിയ ബാധിച്ചാണ് ദേവനന്ദ മരിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോര്‍ടം റിപോര്‍ട് വ്യക്തമാക്കുന്നു.
ബാക്ടീരിയ ദേവനന്ദയുടെ ഹൃദയത്തെയും തലച്ചോറിനെയും ഗുരുതരമായി ബാധിച്ചിരുന്നുവെന്നും റിപോര്‍ട് വ്യക്തമാക്കുന്നു. ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കാസര്‍കോട് ജില്ലാ മെഡികല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് അറിയിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ മൂന്ന് പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡികല്‍ കോളജില്‍ പരിശോധിച്ചപ്പോള്‍ അവയിലും ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ഡിഎംഒ പറഞ്ഞു. എല്ലാവര്ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണ് വിലയിരുത്തല്‍. ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂര്‍ എവി സ്മാരക ഹയര്‍സെകന്‍ഡറി സ്കൂളില്‍ പൊതുദര്‍ശനത്തിന് ശേഷം സംസ്കരിച്ചു.
അതേസമയം, ദേവനന്ദ മരിച്ച സംഭവത്തിനുശേഷം ഒളിവില്‍ പോയ കൂള്‍ബാര്‍ മാനേജരും കാസര്‍കോട് പടന്ന സ്വദേശിയുമായ മൂന്നാം പ്രതി അഹ് മദിനെ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസം സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ മറ്റ് രണ്ടുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ചന്തേര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.
ദുബൈയിലുള്ള സ്ഥാപനത്തിന്റെ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹ് മദിനായി ലുക് ഔട് സര്കുലര് പുറപ്പെടുവിക്കാന്‍ ആലോചനയുണ്ടെന്ന് പൊലീസ് പറഞ്ഞു. അതിനിടെ, സ്ഥാപനത്തിന്റെ വാന്‍ കത്തിച്ചതിന് പൊലീസ് സ്വമേധയാ കേസെടുത്തു. ദേവനന്ദയുള്പെടെയുള്ളവര് കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കും ആറുമണിക്കും ഇടയിലുള്ള സമയത്താണ് ഷവര്‍മ കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. അന്വേഷണത്തില്‍ ഇറച്ചി ഉള്‍പെടെ സൂക്ഷിക്കുന്ന ഫ്രീസറില്‍ വൃത്തിയില്ലെന്നും കണ്ടെത്തിയിരുന്നു.
എന്താണ് ഷിഗെല്ല?
മലിനമായ വെള്ളം, കേടായ ഭക്ഷണം എന്നിവയില്‍ കൂടിയും പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവ കഴുകാതെ ഉപയോഗിക്കുന്നത് വഴിയും ഷിഗെല്ല രോഗബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവര്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുമാണ് പ്രാഥമികമായി രോഗം പടരുന്നത്. ഷിഗെല്ല വിഭാഗത്തില്‍പെടുന്ന ഷിഗാല്ലോസിസ് എന്ന ബാക്ടീരിയയാണ് രോഗബാധക്ക് കാരണമാകുന്നത്.
വയറിളക്കം, വയറുവേദന, പനി, ഛര്‍ദി, ക്ഷീണം, രക്തംകലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഷിഗെല്ല രോഗബാധയുണ്ടായാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ചെറിയ കുട്ടികള്‍ക്കും മരണം വരെ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

