Shigella bacteria | ചെറുവത്തൂരില്‍ കിണറ്റിലെ ജലത്തില്‍ ഷിഗല്ല സാന്നിധ്യം; ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ച് ഡിഎംഒ
May 17, 2022, 21:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: (www.kvartha.com) ചെറുവത്തൂരില്‍ കിണറ്റിലെ ജലത്തില്‍ ഷിഗല്ല സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഷിഗല്ല സാന്നിധ്യം കണ്ടെത്തിയത്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ അഞ്ചെണ്ണത്തില്‍ ഷിഗല്ലയും 12എണ്ണത്തില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്.
ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചെറുവത്തൂരില്‍ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ പ്രദേശത്തെ ഹോടെലുകള്‍ അടക്കമുള്ള ഭക്ഷ്യവില്പന ശാലകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഈ മാസം നാലാം തീയതിയാണ് പരിശോധനയ്ക്ക് അയച്ചത്. 30 സാമ്പിളുകളിലെ 23 എണ്ണത്തില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിന് പിന്നാലെ ഡിഎംഒ ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്നും കുട്ടികള്‍ കഴിച്ച ഷവര്‍മയില്‍ നിന്നും ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ കാരണം ഷിഗല്ല ബാക്റ്റീരിയയാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ പരിശോധിച്ചതില്‍ നിന്നാണ് ഷിഗല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
ഇതേ തുടര്‍ന്ന് പ്രസ്തുത കൂള്‍ബാറിലെ ജലസ്രോതസും ആരോഗ്യവകുപ്പ് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിസരത്തെ മറ്റ് ഹോടെലുകളിലെയും ഭക്ഷ്യ വില്പനശാലകളിലെയും ജല സ്രോതസുകള്‍ പരിശോധനയ്ക്ക് അയക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.
Keywords: Presence of Shigella bacteria found in the well water at Cheruvathur, Kasaragod, News, Health, Health and Fitness, Meeting, Trending, Hotel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

