ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം; തലശ്ശേരിയിൽ ഒരു ഹോടെല്‍ ഉള്‍പെടെ 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു
Feb 3, 2021, 10:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശ്ശേരി: (www.kvartha.com 03.02.2021) ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതുമൂലം ഹോടെല്‍, കൂള്‍ ബാറുകള്‍ ഉള്‍പെടെയുളള നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം അടപ്പിച്ചു.
തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിലെയും സമീപ പ്രദേശങ്ങളിലെയും ചില സഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
ഒരു ഹോടെല്‍ ഉള്‍പെടെ നാല് സ്ഥാപനങ്ങളാണ് ചൊവ്വാഴ്ച ഉദ്യോഗസ്ഥര്‍ അടപ്പിച്ചത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളത്തിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
കണ്ണൂർ ആശുപത്രിയിൽ ഇരിട്ടിയിലെ ഒൻപതുവയസുക്കാരിക്ക് ഷിഗെല്ല
രോഗം ബാധിച്ചത് റിപോർട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം മിന്നൽ പരിശോധന നടത്തിയത്.
രോഗം ബാധിച്ചത് റിപോർട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലുടനീളം മിന്നൽ പരിശോധന നടത്തിയത്.
പുറത്തുനിന്ന് കൊണ്ടുവരുന്ന വെള്ളമാണ് നഗരത്തിലെയും പരിസരങ്ങളിലെയും ചായക്കടകളിലും കൂള്‍ബാറുകളിലും ചില ഹോടലുകളിലുമെല്ലാം ഉപയോഗിക്കുന്നത്.
ചില സ്ഥാപനങ്ങളിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും.
ഫൂഡ് സേഫ്റ്റി അസി.കമീഷണര്‍ വി കെ, പ്രദീപ് കുമാര്‍, ഫൂഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ വി, സുരേഷ് കുമാര്‍, കെ സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന.
Keywords: News, Kerala, State, Thalassery, Hotel, Food, Food Security bill, Diseased, Health, Health and Fitness, Shigella bacteria; In Thalassery, four establishments, including a hotel, were closed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

