ആവശ്യത്തിനല്ലാതെ മരുന്നും ഭക്ഷണവും കഴിക്കരുത്: ഷീല കൊച്ചൗസേപ്പ്
May 19, 2017, 13:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.05.2017) ആവശ്യത്തിനല്ലാതെ മരുന്നും ഭക്ഷണവും കഴിക്കരുതെന്ന് ഷീല കൊച്ചൗസേപ്പ്. രോഗം വന്നാല്‍ ചികിത്സിക്കണം, അതിലും പ്രധാനം രോഗം വരാതെ നോക്കലാണ്. 40 വയസിനു മുകളിലുള്ള സ്ത്രീകള്‍ ഭര്‍ത്താവ്, കുട്ടികള്‍, വീട് തുടങ്ങിയ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു കൂടാതെ വ്യായാമക്കുറവും. ഇത് ജീവിത ശൈലീ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ലയണസ്സ് ബോര്‍ഡ് 318 സിയുടെയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ തെങ്ങോട് സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സൗജന്യ ബോണ്‍ മിനറല്‍ ഡെന്സിററി ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇടുക്കി എറണാകുളം ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന ലയണസ്സ് ബോര്‍ഡ് 318 സിയുടെ സമഗ്ര സ്ത്രീ ജന ആരോഗ്യ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 100 ാം ബോണ്‍ മിനറല്‍ ഡെന്‍സിറ്റി ക്യാമ്പായിരുന്നു ഇത്.

ലയണസ്സ് ബോര്‍ഡ് 318 സിയുടെ പ്രസിഡന്റ് അനി മനോജ്, ത്യക്കാക്കര മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്മാന് കെ ടി എല്‍ദോ, കൗണ്‍സിലര്‍മാരായ എന്‍ കെ പ്രദീപ്, എല്‍ദോ കെ മാത്യു, റഫീഖ് പുതേലില്, സുനി കൈലാസന്, കുമാരി വിനയന് എന്നിവര്‍ പ്രസംഗിച്ചു. ഓസ്റ്റിയോ പൊറോസിസും ജീവിത ശൈലിയും എന്ന വിഷയത്തില്‍ ഐ എം എ എറണാകുളം ജില്ലാ ചെയര്മാന് ഡോ. ജോസഫ് മനോജ് ബോധവല്‍ക്കരണ ക്ലാസും എടുത്തു.
Keywords: Kerala, News, Health, Woman, Inauguration, Bone, Mineral, Sheela Kochouseph.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.