പയ്യന്നൂരില്‍ ഷവര്‍മ്മ പടിക്ക് പുറത്ത്: കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് ഷവര്‍മ്മ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ആരോഗ്യവകുപ്പ് വിലക്കി
Aug 27, 2019, 19:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 27.08.2019) കുടുംബത്തിന് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന് പയ്യന്നൂരില്‍ നിന്നും ഷവര്‍മ്മ നിര്‍മിക്കുന്നതും വില്‍ക്കുന്നതും ആരോഗ്യവകുപ്പ് വിലക്കി. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പയ്യന്നൂര്‍ നഗരത്തിലെ ഹോട്ടല്‍ ആരോഗ്യവകുപ്പ് അടച്ചുപൂട്ടിക്കുകയും പതിനായിരം രൂപ പിഴയീടാക്കുകയും ചെയ്തു.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലിനെതിരായാണ് നടപടി. ഇതിനെ തുടര്‍ന്ന് നഗരസഭയില്‍ ഷവര്‍മ്മയും കുബ്ബൂസും നിരോധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപകപരിശോധനയില്‍ പെരുമ്പയിലെ തന്തൂരി ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷ്യസാധനങ്ങള്‍ കണ്ടെടുത്തു. ഈ ഹോട്ടലിനെതിരെയും നടപടിയുണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ്മ കഴിച്ച ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഷവര്‍മ്മ നിരോധിച്ചത്. മാടക്കാല്‍ സ്വദേശിയായ പി. സുകുമാരനും കുടുംബത്തിനുമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലില്‍ നിന്നും കഴിഞ്ഞവെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മയും അഞ്ച് ഖുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും ദേഹാസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്തതിനാല്‍ ഉടുംബുന്തലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച്ച മുതല്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഷവര്‍മ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇറക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലിനെതിരായാണ് നടപടി. ഇതിനെ തുടര്‍ന്ന് നഗരസഭയില്‍ ഷവര്‍മ്മയും കുബ്ബൂസും നിരോധിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപകപരിശോധനയില്‍ പെരുമ്പയിലെ തന്തൂരി ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷ്യസാധനങ്ങള്‍ കണ്ടെടുത്തു. ഈ ഹോട്ടലിനെതിരെയും നടപടിയുണ്ടാവുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലില്‍ നിന്നും വാങ്ങിയ ഷവര്‍മ്മ കഴിച്ച ഒരു വീട്ടിലെ അഞ്ച് പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഷവര്‍മ്മ നിരോധിച്ചത്. മാടക്കാല്‍ സ്വദേശിയായ പി. സുകുമാരനും കുടുംബത്തിനുമാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ട് ഹോട്ടലില്‍ നിന്നും കഴിഞ്ഞവെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മയും അഞ്ച് ഖുബ്ബൂസും വാങ്ങി വീട്ടിലെത്തുകയും അത് കഴിച്ച വീട്ടിലെ അഞ്ച് പേര്‍ക്കും ദേഹാസ്വസ്ഥതയും ഛര്‍ദ്ദിയും അനുഭവപ്പെടുകയും ചെയ്തതിനാല്‍ ഉടുംബുന്തലയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയായിരുന്നു.
ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച്ച മുതല്‍ പയ്യന്നൂര്‍ നഗരസഭയില്‍ ഷവര്‍മ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് നഗരസഭ ഇറക്കിയിരിക്കുന്നത്.
Keywords: News, Kannur, Payyannur, Kerala, Hotel, Food, Doctor, Health, Municipality, shawarma banned in payyanur
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.