എന്‍ സി പി നേതാവ് ശരദ് പവാറിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും; വരും ദിവസങ്ങളിലെ പരിപാടികള്‍ റദ്ദാക്കി
Mar 29, 2021, 15:27 IST
ADVERTISEMENT
മുംബൈ: (www.kvartha.com 29.03.2021) പിത്തസഞ്ചിയില്‍ പ്രശ്നങ്ങള്‍ കണ്ടത്തിയതിനെ തുടര്‍ന്ന് നാഷനലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് ശരദ് പവാറിനെ ശസ്ക്രിയക്ക് വിധേയനാക്കും. മാര്ച് 31ന് ഇദ്ദേഹത്തെ തെക്കന്‍ മുംബൈയിലെ ബ്രീച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്ന് എന്‍ സി പി നേതാവ് നവാബ് മാലിക് പറഞ്ഞു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ പരിപാടികളെല്ലാം റദ്ദാക്കിയതായും നവാബ് മാലിക് അറിയിച്ചു.
അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശരദ് പവാറിനെ ബ്രീച് കാന്‍ഡി ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. അവിടെവെച്ച് നടത്തിയ പരിശോധനയില്‍ പിത്തസഞ്ചിയില്‍ പ്രശ്നങ്ങള്‍ സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പവാറിന് ശസ്ക്രിയ നിര്‍ദേശിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

