ആറന്മുളയില്‍ കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവം; കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 06.09.2020) ആറന്മുളയില്‍ കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.  ഡ്രൈവര്‍ നൗഫലി(28) നെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി വി കെ യ്ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

ശനിയാഴ്ച അര്‍ധരാത്രിയാണ് പീഡനം നടന്നത്. ആംബുലന്‍സ് ഡ്രൈവറെ കൂടാതെ രണ്ട് യുവതികള്‍ മാത്രമായിരുന്നു വണ്ടിയില്‍ ഉണ്ടായിരുന്നത്. ഒരു യുവതിയെ ആശുപത്രിയില്‍ ഇറക്കിവിട്ടതിന് ശേഷമാണ് 19കാരിയെ ഡ്രൈവര്‍ പീഡിപ്പിക്കുന്നത്.
 ആറന്മുളയില്‍ കോവിഡ് ബാധിതയായ യുവതിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത് അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവം; കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ കെ ശൈലജ



സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്പിയോട് ആവശ്യപ്പെട്ടതായി ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. മനുഷ്യമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവത്തില്‍ പീഡനത്തിനിരയായ യുവതിക്ക് എല്ലാവിധ പിന്തുണയും നല്‍കും. കോവിഡ് രോഗികളായ സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം വേണമെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതിനു പുറമേ പ്രതിയുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നിര്‍ദേശവും നല്‍കും. കോവിഡ് കാലത്ത് സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്നവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാണിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കോവിഡ് സേവനങ്ങള്‍ക്കായി നല്‍കുന്ന സ്വകാര്യ സ്ഥാപനങ്ങളെ കരിമ്പട്ടികയില്‍ പെടുത്തേണ്ടതാണെന്നും ജോസഫൈന്‍ പറഞ്ഞു. കമ്മിഷന്‍ അംഗമായ ഡോ. ഷാഹിദ കമാലും സംഭവത്തെ അപലപിച്ചു.

Keywords:  Shaila teacher on Aranmula incident,Thiruvananthapuram, News, Health, Health & Fitness, Molestation, Ambulance, Trending, Woman, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia