ആകാരഭംഗിക്ക് ലൈംഗിക വ്യായാമം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ആകാരഭംഗിക്ക് ലൈംഗിക വ്യായാമം
ശരീരവടിവിനായി എന്നുംചെയ്യുന്ന വ്യായാമങ്ങള്‍ നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ? എങ്കില്‍ ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ. ഇതിനു ഭക്ഷണ ക്രമീകരണത്തിന്റെയോ ദീര്‍ഘദൂര പ്രഭാത സവാരിയുടെയോ ആവശ്യമില്ല. സ്ഥിരമായി നിങ്ങളുടെ പങ്കാളിയുമായി തീവ്രമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്.

ഈ ആനന്ദകരമായ വ്യായാമമുറകളില്‍ സ്ഥിരമായി ഏര്‍പ്പെടുന്നവര്‍ക്ക് വളരെപ്പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ കഴിയും; ഒപ്പം ശാരീരഭംഗി കൈവരിക്കുകയും ചെയ്യാം. ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന ചൊല്ലിനെ അന്വര്‍ഥമാക്കുന്ന വ്യായാമരീതിയാണിത്‌. ഇത് നിങ്ങളുടെ രക്തയോട്ടംകൂട്ടി ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ്‌ കുറച്ച് ഭാരം ഗണ്യമായി കുറയ്ക്കുകയും കൂടുതല്‍ ഊര്‍ജ്വസ്വലമായ ജീവിതവും നല്ല ഉറക്കവും നല്‍കുന്നു.

സ്ത്രീകളാണത്രെ ഈ വ്യായാമമുറയുടെ കടുത്ത ആരാധകര്‍. ലൈംകിക ബന്ധത്തിനിടയ്ക്കു സ്ത്രീകളിലുണ്ടാകുന്ന ഈസ്‌ട്രോജന്‍ മൃദുലവും തിളക്കുമുള്ള മുടിയും ചര്‍മ്മവും പ്രദാനം ചെയ്യും. നല്ലതുപോലെ വിയര്‍ക്കുന്നതുവഴി സ്ത്രീകളുടെയും പുരുഷന്മാരുടെയും ത്വക്കിനുള്ളില്‍ അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ പുറംതള്ളപ്പെടുകയും ചെയ്യും.

ലൈംഗിക വ്യായാമത്തിന് മുന്നോടിയായി നിങ്ങള്‍ ശാരീരികമായി അതിനു തയ്യാറാണെന്ന് ഉറപ്പ് വരുത്താന്‍ ആദ്യം തന്നെ ഒരു ശാരീരിക പരിശോധനയ്ക്ക്‌ വിധേയരാവുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിങ്ങള്‍ ശാരീരികക്ഷമതയുടെ അതിര്‍വരമ്പ് ഉയര്‍ത്താനുള്ള കഠിനപ്രയത്നത്തില്‍ ഏര്‍പ്പെടും എന്നതിനാല്‍ ഈ പരിശോധന അത്യാവശ്യമാണ്. ലൈംഗിക വ്യായാമം ആഴ്ചയില്‍ മൂന്നു മുതല്‍ അഞ്ചു തവണ വരെ ആവാം. ഓരോ തവണയും വ്യായാമം അരമണിക്കൂര്‍ നീണ്ടു നില്‍ക്കണം.സാധാരണ ടിവി കണ്ടു കളയുന്ന സമയത്തിന്റെ പകുതി പോലും ഇതിനു വേണ്ട എന്നകാര്യം ഓര്‍ക്കുക.

ലൈംഗികസുഖം അതീവമായി കിട്ടുമെന്നതിനാല്‍ നിങ്ങളുടെ വ്യായാമം എന്ന ലക്ഷ്യം മറന്നുപോകരുത്. അര മണികൂര്‍ കൊണ്ടുള്ള ലൈംഗിക ബന്ധം വഴി 15 മുതല്‍ 350 കലോറി വരെ ഊര്‍ജം ചെലവാകാം. കൂടുതല്‍ നേരം നീണ്ടു നില്‍ക്കുന്നതോ കൂടുതല്‍ തീവ്രമായതോ ആയ ലൈംഗികബന്ധം ആഴ്ചയില്‍ അഞ്ചു ദിവസമെങ്കിലും പ്രയോഗിച്ചാല്‍ 1650 കലോറി വരെ ഊര്‍ജം ചെലവാകുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. കുറച്ചു ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ ശരീരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനും കഴിയും.

വ്യായാമം ആണെങ്കിലും ലൈംഗിക വ്യായാമമുറകള്‍ക്ക്‌ ആവര്‍ത്തനവിരസത ഒഴിവാക്കാനായി വ്യത്യസ്തത പുലര്‍ത്തുക. നിങ്ങളുടെ സ്ഥിരം വ്യായാമമുറകള്‍ പോലെ ഒരിക്കലും നിങ്ങള്‍ക്ക് മടുപ്പുളവാക്കുന്നതല്ല ഈ ലൈംഗിക വ്യായാമ രീതികള്‍. എന്നിരുന്നാലും ആഹാരം ക്രമീകരിക്കാന്‍ മറക്കരുത്‌. കൂടാതെ കിടപ്പറയ്ക്ക് പുറത്തുള്ള ലഘുവ്യായാമങ്ങള്‍ ഒഴിവാക്കുകയും അരുത്‌. തീവ്രമായ ഈ ലൈംഗിക ബന്ധപ്പെടലിന്റെ ഒടുവില്‍ പങ്കാളികള്‍ പരസ്പരം കുറച്ചു സമയം ഒരുമിച്ചു വിശ്രമിക്കുകയും പിന്നീട് ശരീര ശുദ്ധി വരുത്താന്‍ കുളിക്കുകയും ചെയ്യുക.

key words: sex, sexlife, exercise, health, sex partner
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia