കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു; പരിശോധനയ്ക്ക് വിധേയമാക്കിയത് 74 പേരെ
Aug 4, 2020, 16:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.08.2020) കഴക്കൂട്ടം എഫ്‌സിഐ ഗോഡൗണില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അഞ്ച് ലോറി ഡ്രൈവര്‍മാര്‍ക്കും രണ്ട് ചുമട്ടുതൊഴിലാളികള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ഡിപ്പോ മാനേജരടക്കം നാല് പേര്‍ക്ക് പോസിറ്റീവായിരുന്നു. അഞ്ചുതെങ്കില്‍ ചൊവ്വാഴ്ച 50 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 32 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫീസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ സമ്പര്‍ക്ക പട്ടിക തയാറാക്കുന്ന ജോലി പൊലീസിനെ ഏല്‍പ്പിച്ചത് ന്യായീകരിക്കാന്‍ ആകില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരിലെ രോഗബാധയ്ക്ക് കാരണം സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതില്‍ സര്‍ക്കാരിന് വന്ന വീഴ്ച്ചയാണെന്നും ഐഎംഎ ആരോപിച്ചു.
കോവിഡിന്റെ ആദ്യനാളുകളില്‍ കേരളത്തിന് ലഭിച്ച വിജയം കൈവിട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യ വിഷയത്തില്‍ അറിവ് ഉള്ളവരെയാവണം സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന ജോലി ഏല്‍പ്പിക്കേണ്ടത്. സംസ്ഥാനത്ത് കോവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം. ക്ലസ്റ്ററാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ വീടുകള്‍ തോറും പരിശോധന നടത്തണം എന്നും പരിശോധനാ ഫലം കൃത്യമായി അറിയിക്കണം എന്നും ആവശ്യപ്പെട്ട ഐഎംഎ റിവേഴ്സ് ക്വാറന്റൈന്റെ ഭാഗമായി വയോജനങ്ങളെ മാറ്റി പാര്‍പ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും പറഞ്ഞു.
Keywords: Seven New Covid-19 cases reported in Kazhakuttam,Thiruvananthapuram,News,Health,Health & Fitness,Allegation,Patient,Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

