കൊവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശിയായ അമ്മയ്ക്കും നവജാതശിശുവിനും കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പരിയാരം : (www.kvartha.com 25.04.2020) കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ നിന്ന് കൊവിഡ് രോഗമുക്തി നേടി പ്രസവ ശസ്ത്രക്രിയ നടത്തിയ കാസര്‍കോട് സ്വദേശിയായ അമ്മയ്ക്കും നവജാതശിശുവിനും മെഡിക്കല്‍ കോളജ് അധികൃതര്‍ സ്നേഹനിര്‍ഭരമായ യാതയയപ്പ് നല്‍കി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എന്‍ റോയ് രോഗശാന്തിയുടെ പ്രതീകമായി ശ്വേത വര്‍ണത്തിലുള്ള ബോഗന്‍ വില്ല പൂക്കള്‍ നല്‍കി അമ്മയെയും കുഞ്ഞിനേയും യാത്രയാക്കി.

യാത്രയാക്കാന്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ എസ് രാജീവ്, ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ കെ സുദീപ്, കമ്മ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ എ കെ ജയശ്രീ,ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ മനോജ് ഡി കെ, കാഷ്വാലിറ്റി ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ വിമല്‍ രോഹന്‍,

കൊവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശിയായ അമ്മയ്ക്കും നവജാതശിശുവിനും കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്

ആര്‍എംഒ ഡോ സരിന്‍ എസ് എം എ, ആര്‍എം ഒ ഡോ മനോജ് കുമാര്‍, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ഗണേഷ് മല്ലര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ ബിന്ദു, പി ആര്‍ ഒ ദിലീപ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ് എന്നിവര്‍ അടക്കമുള്ള ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും സന്നിഹിതരായിരുന്നു.

കൊവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശിയായ അമ്മയ്ക്കും നവജാതശിശുവിനും കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്

കൊവിഡ് രോഗമുക്തി നേടിയ കാസര്‍കോട് സ്വദേശിയായ അമ്മയ്ക്കും നവജാതശിശുവിനും കണ്ണൂര്‍ മെഡിക്കല്‍ കോളജ് അധികൃതരുടെ സ്നേഹനിര്‍ഭരമായ യാത്രയയപ്പ്

പ്രസ്തുത യുവതിയുടെ ഭര്‍ത്താവിനെയും കൊവിഡ് രോഗമുക്തി നേടി നേരത്തെ തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നു.

Keywords:  Send off Ceremony for mother and child, Health, Health & Fitness, Doctor, Child, Mother, Kannur, Medical College, Hospital, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia