കോവിഡ് രോഗം നഗരത്തിലെ ചേരികളിലും വ്യാപിക്കുന്നു; റിപ്പോര്‍ട്ട് ചെയ്തത് 25 പുതിയ കേസുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 02.04.2020) നഗരത്തിലെ വിവിധ ചേരികളില്‍ കോവിഡ് രോഗം വ്യാപിക്കുന്നു. ലക്ഷക്കണക്കിനു ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ധാരാവി, കോളിവാഡ, കുര്‍ള തുടങ്ങിയ പ്രദേശങ്ങളിലെ ചേരികളില്‍ ഇരുപത്തഞ്ചോളം പോസിറ്റീവ് കേസുകളാണു പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ പല കെട്ടിടങ്ങളും അധികൃതര്‍ പൂര്‍ണമായും അടച്ചിട്ടു. നഗരത്തിലെ വിവിധയിടങ്ങളില്‍ ഇതിനകം ഇരുന്നൂറോളം കെട്ടിടങ്ങളാണു അടച്ചിട്ടത്.

കോവിഡ് രോഗം നഗരത്തിലെ ചേരികളിലും വ്യാപിക്കുന്നു; റിപ്പോര്‍ട്ട് ചെയ്തത് 25 പുതിയ കേസുകള്‍

മുംബൈയിലെ ജനസാന്ദ്രതയേറിയ വിവിധ കോളനികളില്‍ കൂടി രോഗബാധ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമൂഹവ്യാപനം തടയാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ് അധികാരികള്‍.

ഇതിനിടെ കോവിഡ് രോഗം ബാധിച്ച അന്‍പത്താറുകാരന്റെ മരണവാര്‍ത്തയറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാനെത്തിയ പോലീസിനെതിരെ കല്ലേറുനടത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

Keywords: Covid 19 spreads in highly populated slums, Maharashtra, Mumbai, Slums, Dharavi, Treatment, Covid 19, Colony, Health, Health & Treatment, Report, Stone Pelting, Arrested, Police, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia