കൊറോണ: കര്‍ണാടകയില്‍ രണ്ടാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; വൈറസ് ബാധിച്ചത് മക്കയില്‍ നിന്നും വന്ന 75കാരനില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബംഗളൂരു: (www.kvartha.com 25.03.2020) കര്‍ണാടകയില്‍ രണ്ടാമത്തെ കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മക്കയില്‍ നിന്നും വന്ന 75 വയസുള്ള ആളാണ് കൊറോണ ബാധിച്ച് മരിച്ചത്. കര്‍ണാടക ആരോഗ്യമന്ത്രി ബി ശ്രീലാമലു ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

തലസ്ഥാന നഗരമായ ബംഗളൂരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയുള്ള ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിവിതനൂര്‍ എന്ന സ്ഥലത്തുള്ളയാളാണ് മരിച്ചത്. സര്‍ക്കാര്‍ മൂന്ന് ദിവസം മുമ്പാണ് ഇയാള്‍ കൊറോണ ബാധിതനാണെന്ന കാര്യം പുറത്തുവിട്ടത്.

കൊറോണ: കര്‍ണാടകയില്‍ രണ്ടാമത്തെ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു; വൈറസ് ബാധിച്ചത് മക്കയില്‍ നിന്നും വന്ന 75കാരനില്‍

കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബംഗളൂരുവിലെ ബോറിങ്ങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. പ്രമേഹ രോഗവും ഹൃദ്രോഗവുമുള്ള വ്യക്തിയാണ് മരണപ്പെട്ടതെന്നും ശ്രീരാമലു ട്വിറ്ററില്‍ വ്യക്തമാക്കി.

നേരത്തെ കല്‍ബുര്‍ഗിയില്‍ 76 വയസ്സുള്ള ഒരാള്‍ കൊറോണ ബാധിച്ച് മരിച്ചിരുന്നു.

Keywords:  Second corona death in Karnataka, Bangalore, News, Health, Health & Fitness, Hospital, Treatment, Twitter, Health Minister, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia