ആശുപത്രിയിൽ നിന്നും മുങ്ങിയ കോവിഡ് ബാധിതൻ രാജ്ഭവന് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ, അന്വേഷണം ഊർജിതമാക്കി തമിഴ്‌നാട് പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 10.04.2020) വില്ലുപുരത്തു നിന്നും മുങ്ങിയ കോവിഡ് ബാധിതനെ തേടി തമിഴ്‌നാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചെന്നൈയില്‍ രാജ്ഭവന് ബോംബ് വെക്കുമെന്ന ഭീഷണി സന്ദേശം അയച്ചതിന് നേരത്തെ അറസ്റ്റിലായ ഡെൽഹി സ്വദേശിയായ യുവാവാണ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ജോലി തേടി ഇയാൾ വീണ്ടും വില്ലുപുരത്തെത്തിയത്. അതിനിടെ രക്ഷപ്പെട്ട കോവിഡ് ബാധിതനെന്ന സംശയത്തില്‍ പുതുച്ചേരി പൊലീസ് ഒരാളെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ സംശയിക്കുന്ന ആളല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. കോവിഡ് പരിശോധനയുടെ രണ്ടാം ഫലം വരുന്നതിനുമുമ്പേയാണ് ആശുപത്രി ജീവനക്കാർ സംശയമുള്ളവർ അടക്കം നാല് പേരെ വിട്ടയച്ചത്. അശ്രദ്ധയെതുടര്‍ന്ന് ഇയാള്‍ അടക്കം നാലുപേരെ ആശുപത്രി ജീവനക്കാര്‍ ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു. രണ്ടാമത്തെ ഫലം വന്നപ്പോൾ വിട്ടയച്ച നാലുപേർക്കും കോവിഡ് സ്ഥിരീകരിച്ചു. വിട്ടയച്ച തദ്ദേശവാസികളായ മൂന്നുപേരെ പൊലീസ് കണ്ടെത്തി ആശുപത്രിയിൽ തിരിച്ചെത്തിച്ചു.


ആശുപത്രിയിൽ നിന്നും മുങ്ങിയ കോവിഡ് ബാധിതൻ രാജ്ഭവന് ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ, അന്വേഷണം ഊർജിതമാക്കി തമിഴ്‌നാട് പൊലീസ്

എന്നാല്‍ രക്ഷപ്പെട്ട നാലാമനെക്കുറിച്ച്‌ പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. ഫലം വരുന്നതിന് മുമ്പ് ഇയാള്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വിശദീകരണം. രക്ഷപെട്ടയാൾക്കു വേണ്ടി ഊർജിത അന്വേഷണം നടക്കുന്നതായും ഏഴ് സംഘങ്ങളായാണ് തെരച്ചിൽ നടത്തുന്നതെന്നും വില്ലുപുരം എസ് പി എസ് ജയകുമാർ പറഞ്ഞു. അതിർത്തികളിൽ കനത്ത ജാഗ്രത  പുലർത്തുന്നുണ്ട്.ഈയാളെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഡെൽഹി സ്വദേശിയായ കോവിഡ് ബാധിതന്‍ പുതുച്ചേരിയില്‍ നിന്നാണ് ജോലിക്ക് ഇന്റര്‍വ്യൂവിനായി തമിഴ്‌നാട്ടിലെത്തിയത്. ഇയാളെ അവസാനമായി കണ്ടതായി ഏതാനും ട്രക്ക് ഡ്രൈവര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചിരുന്നു. വീട്ടിലേക്ക് തിരികെ പോകാന്‍ സഹായിക്കാമോ എന്നാവശ്യപ്പെട്ടാണ് സമീപിച്ചത്. പിന്നീട് ഇയാളെ കാണാതായെന്നും ട്രക്ക് ഡൈവര്‍മാര്‍ പറഞ്ഞതായി പൊലീസ് സൂചിപ്പിച്ചു.

അതിനിടെ, തമിഴ്‌നാട്ടില്‍ ഇന്നലെ 96 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 834 ആയി. 290 കേസുകള്‍ സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലാണ്. 163 എണ്ണം ചെന്നൈയിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Summary: Search is still on for missing COVID-19 patient by Villupuram Police in Tamil Nadu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia