Diarrhoea outbreak | വയറിളക്കവും അതിസാരവും പടരുന്നു; കാരയ്ക്കലിൽ 'ആരോഗ്യ അടിയന്തരാവസ്ഥ'; സ്കൂൾ അടച്ചുപൂട്ടി; സെക്ഷൻ 144 ഏർപെടുത്തി
Jul 4, 2022, 15:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാരക്കൽ (പുതുച്ചേരി): (www.kvartha.com) കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ആളുകൾക്ക് അതിസാരവും കോളറയും ബാധിക്കുന്നതിനാൽ കാരക്കൽ മേഖലയിൽ പുതുച്ചേരിയിലെ ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്ടറേറ്റ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സമീപ പ്രദേശങ്ങളിലെ ജലസംഭരണികൾ വൃത്തിയാക്കുന്നതിനായി തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം പ്രസ്താവനയിൽ അറിയിച്ചു.
കൂടാതെ ജില്ലാ ഭരണകൂടം ഞായറാഴ്ച സിആർപിസിയുടെ 144 (2) വകുപ്പ് പ്രഖ്യാപിച്ചു. 'ഞങ്ങൾ നിരവധി കേസുകളുടെ സാംപിളുകൾ എടുത്ത് വിബ്രിയോ കോളറയുടെ സാന്നിധ്യം കണ്ടെത്തി. കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, ഞങ്ങൾ സിആർപിസിയുടെ സെക്ഷൻ 144 (2) പ്രഖ്യാപിച്ചിരിക്കുന്നു', കാരയ്ക്കൽ ജില്ലാ കലക്ടർ മുഹമ്മദ് മൻസൂർ പറഞ്ഞു.
നിലവിൽ ആശുപത്രിയിൽ കഴിയുന്ന നിരവധി രോഗികളിൽ അതിസാരത്തോടൊപ്പം കോളറയും കണ്ടെത്തിയ സാഹചര്യത്തിൽ സ്ഥിതി ആശങ്കാജനകമായതിനാൽ ജില്ലാ ആരോഗ്യവകുപ്പ് നെട്ടോട്ടത്തിലാണ്. എല്ലാ റെസ്റ്റോറന്റുകളിലും ഹോടെലുകളിലും ഭക്ഷണശാലകളിലും തിളപ്പിച്ചതോ ശുദ്ധീകരിച്ചതോ (Reverse osmosis - RO) ആയ കുടിവെള്ളം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്.
എല്ലാ വാടർ ടാങ്കുകളും വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്യാനും സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഒരു ലിറ്റർ വെള്ളത്തിന് ഏകദേശം 0.5 മിലി ഗ്രാം ക്ലോറിനേഷൻ ആവശ്യമാണെന്ന് ഭരണകൂടം പറഞ്ഞു.
കൃത്യമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ റവന്യൂ, ഫുഡ്, ഹെൽത് ഇൻസ്പെക്ടർമാർ ഭക്ഷണശാലകൾ, റെസ്റ്റോറന്റുകൾ, ഹോടെലുകൾ, കല്യാണമണ്ഡപങ്ങൾ, ക്ലബുകൾ എന്നിവിടങ്ങളിൽ അപ്രതീക്ഷിത പരിശോധന നടത്താൻ ജില്ലാ കലക്ടർ നിർദേശിച്ചു. ആരോഗ്യ ഡയറക്ടറേറ്റിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1,600-ലധികം പേർക്ക് വയറിളക്കവും വയറുവേദനയുമായി ബന്ധപ്പെട്ട അസുഖങ്ങൾ ബാധിച്ചിട്ടുണ്ട്. ഇവരിൽ 700 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15-ലധികം പേർക്ക് കോളറയും പോസിറ്റീവായി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.