ജയലളിതയ്ക്ക് ഉപാധികളോടെ ജാമ്യം: ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തു
Oct 17, 2014, 13:22 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അതേസമയം അനധികൃത സ്വത്ത് സമ്പാദന കേസിലെ ശിക്ഷ സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. തന്റെ ആരോഗ്യപ്രശ്‌നങ്ങളും പ്രായവും കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു ജയയുടെ ആവശ്യം. ജയലളിതയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്നും ജാമ്യം അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അഭിഭാഷകന്റെ വാദം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഉള്‍കൊള്ളുന്ന ബെഞ്ച് അംഗീകരിക്കുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു. ശിക്ഷയില്‍ ഇടക്കാല സ്‌റ്റേയാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിനോടൊപ്പം കേസില്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ആറ് മാസത്തില്‍ തീര്‍പ്പാക്കണമെന്നുള്ള നിര്‍ദേശവും സുപ്രീംകോടതി നല്‍കിയിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങള്‍ക്കു വേണ്ടിയല്ലാതെ വീടുവിട്ടു പോകില്ലെന്നും ഡിസംബര്‍ 12 വരെ സന്ദര്‍ശകരെ കാണില്ലെന്നും ജയലളിത കോടതിക്ക് ഉറപ്പ് നല്‍കി. ഫാലി എസ് നരിമാന്റെ വ്യക്തിപരമായ ഉറപ്പ് കൂടി പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അതേസമയം കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമി ഹര്‍ജി നല്‍കിയിരുന്നുവെങ്കിലും കക്ഷി ചേര്‍ക്കാന്‍ കോടതി അനുവദിച്ചില്ല.
ജയലളിതയോടൊപ്പം ജയിലിലടച്ച കേസിലെ മറ്റു പ്രതികളായ ശശികല, ഇളവരശി, സുധാകര്‍ എന്നിവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതോടെ തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനങ്ങള്‍ നടത്തുകയാണ്. എഐഎഡിഎംകെയുടെ 43ാം വാര്‍ഷികമായ വെള്ളിയാഴ്ച തന്നെ ജയലളിതയ്ക്ക് ജാമ്യം ലഭിച്ചതിന്റെ ആഹ്ലാദ പ്രകടനത്തിലാണ് പ്രവര്‍ത്തകര്‍.
ജയലളിത ജയിലില്‍ കഴിയുന്നതിനാല്‍ ആഘോഷ പരിപാടികള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒഴിവാക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പകര്‍പ്പ് പരപ്പന ജയില്‍ അധികൃതര്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ ജയലളിതയ്ക്ക് പുറത്തിറങ്ങാം. 18 വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് ജയലളിതയേയും കൂട്ടു കക്ഷികളെയും കോടതി നാലു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ട് ജയില്‍ വാസം ലഭിച്ചതോടെ ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
പഞ്ചായത്തുകള്‍ വിഭജിക്കും; തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുങ്ങുന്നു
Keywords: SC grants bail to Jayalalithaa in DA case, asks her to ensure AIADMK workers don’t create law and order problems , New Delhi, Karnataka, Jail, Advocate, Health, Visit, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

