ലാപ് ടോപും കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കും പോലീസ് കൊണ്ടുപോയി, പിന്നീട് തിരിച്ചുകിട്ടിയില്ലെന്ന് സരിത
Dec 21, 2015, 16:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി : (www.kvartha.com 21.12.2015) സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായി. ഇത്തവണ പോലീസിനെതിരെ പരാതിയുമായാണ് സരിത കമ്മീഷനുമുന്നില്‍ എത്തിയത്. തെളിവെടുപ്പിന് കൊണ്ടു പോകും മുന്‍പ് പോലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ലാപ് ടോപും കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌ക്കും പിടിച്ചെടുത്തിരുന്നു.
എന്നാല്‍ പിന്നീട് തെളിവെടുപ്പിന് കൊണ്ടു വന്നപ്പോള്‍ കൊണ്ടുപോയ സാധനങ്ങളൊന്നും തിരിച്ചുകിട്ടിയില്ലെന്നും സരിത പരാതിപ്പെട്ടു. വിചാരണയ്ക്കിടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് എന്‍.വി.രാജു കുറിച്ചെടുത്തിരുന്നതായും സരിത സോളാര്‍ കമ്മീഷനു മുന്നില്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായപ്പോള്‍ സരിത ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭര്‍തൃ ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് ചോദിച്ചതോടെ സരിത കരയുകയും അവരുടെ മൂക്കില്‍നിന്ന് രക്തം വരികയും ചെയ്തു. ഇതോടെ സരിതയെ വിസ്തരിക്കുന്നത് കമ്മീഷന്‍ മാറ്റിവെക്കുകയായിരുന്നു.
കഴിഞ്ഞ തവണ സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായപ്പോള്‍ സരിത ബിജു രാധാകൃഷ്ണനുമായി ഭാര്യാ ഭര്‍തൃ ബന്ധമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ സരിതയുടെ രണ്ടാമത്തെ കുട്ടിയുടെ പിതാവ് ആരാണെന്ന് ചോദിച്ചതോടെ സരിത കരയുകയും അവരുടെ മൂക്കില്‍നിന്ന് രക്തം വരികയും ചെയ്തു. ഇതോടെ സരിതയെ വിസ്തരിക്കുന്നത് കമ്മീഷന്‍ മാറ്റിവെക്കുകയായിരുന്നു.
അതിനു ശേഷമാണ് സരിത തിങ്കളാഴ്ച സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരായത്. നേരത്ത ആര്യോഗ്യപ്രശ്‌നങ്ങള്‍ കാരണം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്ന് സരിതയുടെ അഭിഭാഷകന്‍ കമ്മീഷനെ അറിയിച്ചിരുന്നു. ഇതില്‍ കമ്മിഷന്‍ പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. സരിതയുടെ നടപടികള്‍ സംശയകരമാണെന്നാണ് കമ്മിഷന്‍ അന്നു പറഞ്ഞത്.
Also Read:
കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിളിന്റെ സൈന്‍ ബോര്‍ഡ് തകര്‍ത്ത നിലയില്‍; നഗരസഭ അറിഞ്ഞില്ല, സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം
Keywords: Saritha attended solar commission to revealed against police, Kochi, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

