Monkeypox | ഇന്‍ഡ്യയിലും കുരങ്ങുപനിയെന്ന് സംശയം; അഞ്ചുവയസുകാരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു; ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലും ആദ്യമായി കുരങ്ങുപനി സംശയം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ അഞ്ചുവയസുകാരിക്കാണ് രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് ആരോഗ്യ വിദഗ്ധര്‍. മുന്‍കരുതല്‍ നടപടിയായി കുട്ടിയുടെ സാംപിളുകള്‍ കുരങ്ങുപനി പരിശോധനയ്ക്കായി ശേഖരിച്ച് പുനെ എന്‍ഐവിയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഗാസിയാബാദിലെ സിഎംഒയുടെ പ്രസ്താവനയില്‍ പറഞ്ഞു.
Aster mims 04/11/2022

'കുട്ടിയുടെ ശരീരത്തില്‍ ചൊറിച്ചിലും ചുണങ്ങുമുള്ളതായി പരാതികളുണ്ടായിരുന്നു. അവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയും കുട്ടിയുമായി അടുത്ത ബന്ധമുള്ളവരോ കഴിഞ്ഞ ഒരു മാസമാത്തിനിടെ വിദേശയാത്രകളും നടത്തിയിട്ടില്ല,'- ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. നിലവില്‍ ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


എന്താണ് മങ്കിപോക്‌സ് അണുബാധ? 

കുരങ്ങ് പനി അഥവാ മങ്കി പോക്‌സ്, സ്മാള്‍ പോക്‌സ് പോലുള്ള അസുഖമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1970 ലാണ് മങ്കിപോക്‌സ് അണുബാധ കേസുകള്‍ ആദ്യമായി മനുഷ്യരില്‍ റിപോര്‍ട് ചെയ്യപ്പെട്ടത്. അതിനുശേഷം 11 ആഫ്രികന്‍ രാജ്യങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ആഫ്രികയില്‍ വന്യമൃഗങ്ങളില്‍ നിന്നാണ് ഈ രോഗം മനുഷ്യരിലേക്ക് പടര്‍ന്നത്. രോഗം ബാധിച്ചയാള്‍ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ആണ് ഈ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നത്. കടുത്ത പനി, കടുത്ത തലവേദന, പുറം വേദന, പേശികളില്‍ വേദന തുടങ്ങിയവയാണ് മങ്കി പോക്സിന്റെ ലക്ഷണങ്ങള്‍.

Monkeypox | ഇന്‍ഡ്യയിലും കുരങ്ങുപനിയെന്ന് സംശയം; അഞ്ചുവയസുകാരിയുടെ സാംപിള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു; ഭയപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രാലയം


അനന്തരം ദേഹമാകമാനം സ്‌മോള്‍ പോക്‌സ് വന്നാലെന്ന പോലെ കുരുക്കള്‍ ഉണ്ടാവുകയും ചെയ്യും. മുഖത്ത് പ്രത്യക്ഷപ്പെട്ട ഉടന്‍ കൈകളിലേക്കും മറ്റ് ശരീരഭാഗങ്ങളിലൂടെ കാലുകളിലേക്കും ഇവ വ്യാപിക്കും. പിന്നീട് ഇവ ദ്രാവകം നിറഞ്ഞ ചെറിയ കുമിളകളായി പരിണമിക്കുകയും ചെയ്യും.

എങ്ങനെ പ്രതിരോധിക്കാം...

1. കുരങ്ങുകളുമായി അല്ലെങ്കില്‍ മറ്റു വന്യ മൃഗങ്ങളുമായി സമ്പര്‍ക്കമുണ്ടാവാനുളള സാഹചര്യങ്ങള്‍ ഒഴിവാക്കുക.

2. ഏതെങ്കിലും സാഹചര്യത്തില്‍ മൃഗങ്ങളുടെ കടിയോ നഖം തട്ടാനോ ഇടയായാല്‍ സോപും വെള്ളമുപയോഗിച്ച് 15 മിനിറ്റെങ്കിലും വൃത്തിയായി കഴുകുക.

3. മാംസാഹാരം നല്ലവണ്ണം വേവിച്ചു മാത്രം കഴിക്കുക.

4. അസുഖമുള്ള മൃഗങ്ങളെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കുക.   

5. മൃഗങ്ങളെ തൊട്ടത്തിന് ശേഷം കൈ വൃത്തിയായി സോപും വെള്ളവും ഉപയോഗിച്ച് കഴുകുക.

Keywords:  News,National,India,New Delhi,Health,Top-Headlines, Samples of 5-year-old UP girl collected for suspected monkeypox
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia