Pani Puri banned | കാഠ്മണ്ഡു താഴ്‌വരയിൽ പാനി പുരി വിൽപന നിരോധിച്ചു; കാരണമിതാണ്

 


കാഠ്മണ്ഡു: (www.kvartha.com) നേപാളിലെ കാഠ്മണ്ഡു താഴ്‌വരയിലെ ലളിത്പൂർ മെട്രോപൊളിറ്റൻ നഗരത്തിൽ കോളറ കേസുകൾ വർധിച്ചതിനാൽ പാനി പാനി പുരിയുടെ വിൽപന നിരോധിച്ചു. പാനി പുരിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളറ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോപിച്ചാണ് ലളിത്പൂർ മെട്രോപൊളിറ്റൻ സിറ്റി (എൽഎംസി) നഗരപരിധിയിൽ പാനി പുരിയുടെ വിൽപനയും വിതരണവും നിർത്താൻ തീരുമാനിച്ചത്.
              
Pani Puri banned | കാഠ്മണ്ഡു താഴ്‌വരയിൽ പാനി പുരി വിൽപന നിരോധിച്ചു; കാരണമിതാണ്

താഴ്‌വരയിൽ കോളറ പടരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജനത്തിരക്കേറിയ സ്ഥലങ്ങളിലും മറ്റിടങ്ങളിലും പാനി പുരി വിൽപന തടയാൻ നടപടികൾ കൈക്കൊണ്ടതായി മുനിസിപൽ പൊലീസ് മേധാവി സീതാറാം ഹചേതു പറഞ്ഞു. ഏഴ് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചതോടെ താഴ്‌വരയിൽ ആകെ കോളറ രോഗികളുടെ എണ്ണം 12 ആയി ഉയർന്നതായി ആരോഗ്യ, ജനസംഖ്യാ മന്ത്രാലയം അറിയിച്ചു.

കാഠ്മണ്ഡു മെട്രോപോളിസിൽ അഞ്ച് കോളറ കേസുകളും ചന്ദ്രഗിരി മുനിസിപാലിറ്റിയിലും ബുധാനിൽകാന്ത മുനിസിപാലിറ്റിയിലും ഓരോ കേസും കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള എപിഡെമിയോളജി ആൻഡ് ഡിസീസ് കൺട്രോൾ വിഭാഗം ഡയറക്ടർ ചുമൻലാൽ ഡാഷ് പറഞ്ഞു. രോഗം ബാധിച്ചവർ ഇപ്പോൾ ടെകുവിലെ സുക്രരാജ് ട്രോപികൽ ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് ആശുപത്രിയിൽ ചികിത്സയിലാണ്.

നേരത്തെ, തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ച് കോളറ കേസുകൾ കണ്ടെത്തിയിരുന്നു. രോഗബാധിതരിൽ രണ്ടുപേർ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അതേസമയം, കോളറയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ-ജനസംഖ്യ മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു.

Keywords: Sale of Pani Puri banned in Kathmandu valley, here's why, Nepal, News, International, Top-Headlines, Food, Sales, Health, Hospital, Treatment, Cholera, Muncipality.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia