'Sake of Science' | ഒരു വാക്‌സിന്‍ കൂടി എത്രയും പെട്ടെന്ന് കണ്ടുപിടിക്കേണ്ടതുണ്ട്; പരീക്ഷണത്തിനായി യുവാവിന് നല്‍കിയത് 7000 ഡോളര്‍; ഫലമോ കഠിനമായ വയറിളക്കവും
May 2, 2022, 21:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ആരെങ്കിലും മന:പൂര്‍വം അസുഖത്തെ ക്ഷണിച്ചുവരുത്തുമോ? ഇല്ല, എന്നാല്‍ ജാക് എബൈട്സ് (Jake Eberts) എന്ന യുവാവിന് അങ്ങനെ ചെയ്യേണ്ടിവന്നു. അമേരികയിലെ യൂനിവേഴ്‌സിറ്റി ഓഫ് മേരിലാന്‍ഡില്‍ നടന്ന 11 ദിവസത്തെ വാക്‌സിന്‍ ട്രയലില്‍ പങ്കെടുക്കുന്നതിനിടെയാണ് ജാക് ബാക്ടീരിയ കലര്‍ന്ന പാനീയം കഴിച്ചത്.
എന്തിനാണ് പരീക്ഷണങ്ങള്‍ നടത്തിയതെന്ന് അറിയണ്ടേ? ലോകമെമ്പാടും വയറിളക്കം മൂലമുള്ള രണ്ടാമത്തെ പ്രധാന മരണകാരണമായ ഷിഗല്ല എന്ന ബാക്ടീരിയയ്‌ക്കെതിരെ ഇപ്പോഴും വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല. അതിനെതിരെ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.
ഇതിന്റെ ഭാഗമായി 16 ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്ക് ബാക്ടീരിയ കലര്‍ന്ന പാനീയം നല്‍കി. വയറുവേദന അനുഭവപ്പെടുമെന്ന് അവരോട് നേരത്തെ പറഞ്ഞിരുന്നു. ആ പാനീയം തന്റെ ജീവിതത്തിലെ ഏറ്റവും മോശം എട്ട് മണിക്കൂറാണ് തനിക്ക് നല്‍കിയതെന്ന് ജാക് പറഞ്ഞു. പക്ഷേ, ഗവേഷകരെ അവരുടെ ജോലിയില്‍ സഹായിച്ചത് വലിയ കാര്യമായിരുന്നു.
ജാകിനും 11 ദിവസത്തെ ട്രയലില്‍ പങ്കെടുത്ത മറ്റെല്ലാവര്‍ക്കും പ്രോത്സാഹനമായി 7,000 വീതം പ്രതിഫലം ലഭിച്ചു. ട്രയലിന് മുമ്പ് എല്ലാവര്‍ക്കും ഫെബ്രുവരിയിലും മാര്‍ചിലും ഒരോ കുത്തിവയ്പ്പുകള്‍ ഉണ്ടായിരുന്നുവെന്ന് ജാക് ട്വീറ്റ് ചെയ്തു. 'ഞാന്‍ ഇതുവരെ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടില്ല. ആന്റിബയോടികുകള്‍ എന്നെ വളരെയധികം സഹായിച്ചു' എന്നും ജാക് ട്വീറ്റ് ചെയ്തു.
Keywords: Man voluntarily drank bacteria-laced smoothie that gave him severe diarrhoea for 'sake of science', New Delhi, News, Health, Health and Fitness, University, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.