SWISS-TOWER 24/07/2023

മഫ്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ചുപിടിച്ച പിന്‍ അബദ്ധത്തില്‍ വിഴുങ്ങി; 12 വയസുകാരിയുടെ ആമാശയത്തില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു

 



പെരിന്തല്‍മണ്ണ: (www.kvartha.com 04.11.2021) 12 കാരിയുടെ ആമാശയത്തില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിക്കാണ് അബദ്ധം പിണഞ്ഞത്. മഫ്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ച് പിടിച്ച പിന്‍ അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു.
Aster mims 04/11/2022

മഫ്ത ധരിക്കുന്നതിനിടെ വായില്‍ കടിച്ചുപിടിച്ച പിന്‍ അബദ്ധത്തില്‍ വിഴുങ്ങി; 12 വയസുകാരിയുടെ ആമാശയത്തില്‍ കുടുങ്ങിയ സേഫ്റ്റി പിന്‍ സര്‍ജറി കൂടാതെ പുറത്തെടുത്തു


സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന്, തുടര്‍ ചികത്സക്ക് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രിയിലെത്തിച്ചു. എക്‌സ് റേ പരിശോധനയില്‍ ആമാശയത്തില്‍ പിന്‍ തറച്ചതായി കണ്ടെത്തി. തുടര്‍ന്ന് സര്‍ജറി കൂടാതെ എന്‍ഡോസ്‌കോപിക് വഴി പിന്‍ പുറത്തെടുക്കുകയായിരുന്നു.

ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം മേധാവി ഡോ. സജു സേവ്യര്‍, ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. ബിപിന്‍, ഡോ. സാജന്‍ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍ഡോസ്‌കോപിക് വഴി പിന്‍ പുറത്തെടുത്തത്.

Keywords:  News, Kerala, State, Malappuram, Hospital, Treatment, Health, Girl, Safety pin stuck in stomach removed without surgery
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia