ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ആരോഗ്യമന്ത്രാലയം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 18.06.2021) ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ സമീപകാലത്തുണ്ടായ അക്രമസംഭവങ്ങളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു വർഷത്തിലേറെയായി രാജ്യത്തെ കോവിഡ് വ്യാപനത്തിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർകാർ പറഞ്ഞു.

ആരോഗ്യമന്ത്രാലയം ജോയിൻ്റെ സെക്രടറി ലവ് അഗർവാളാണ് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്കായി സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ചത്.
Aster mims 04/11/2022

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്ഥാനങ്ങൾക്ക് കത്തയച്ച് ആരോഗ്യമന്ത്രാലയം

ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കഴിഞ്ഞ വർഷം ഭേദഗതി ചെയ്ത പകർച വ്യാധി നിയന്ത്രണ നിയമം കർശനമായി നടപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

ആരോഗ്യപ്രവർത്തകരെ ആക്രമിക്കുകയും ആരോഗ്യകേന്ദ്രങ്ങൾക്ക് നാശനഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക് തടവുശിക്ഷയും കനത്തപിഴയും ശിക്ഷയായി നൽകുകയും ചെയ്യും. ഇത്തരം കേസുകളിൽ അറസ്റ്റിലാവുന്നവർക്ക് അടിയന്തര ജാമ്യവും ലഭിക്കില്ല.

Keywords:  News, New Delhi, Health, Health Minister, Corona, COVID-19, Central Government, Central, India, National, Union Ministry of Health, Safety of health workers must be ensured: Union Ministry of Health.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia