കൊച്ചിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ്, സാംപിള്‍ ഒമിക്രോണ്‍ പരിശോധനയ്ക്ക് അയച്ചു
Dec 5, 2021, 16:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 05.12.2021) നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്രിടനില്‍ നിന്നെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാംപിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍കാര്‍ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ കഴിഞ്ഞദിവസം മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത് എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
28ന് റഷ്യയില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തില്‍ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സര്‍കാരും പറഞ്ഞിരുന്നു. ഇതില്‍ ഡിസംബര്‍ രണ്ടിന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്.
എന്നാല്‍ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ വന്‍വീഴ്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച ഇവരെ പരിശോധിക്കും.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ സാംപിള്‍ ശനിയാഴ്ച വൈകിട്ടാണ് ജനിതക ശ്രേണീകരണത്തിനായി അയച്ചത്. ഇയാളുടെ സമ്പര്‍ക പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തില്‍ 29ന് വിമാനമിറങ്ങി റിസ്‌ക് രാജ്യത്ത് നിന്നെത്തിയ ഒരാള്‍ കോവിഡ് ബാധിതനായിട്ടും അഞ്ചുദിവസം ഉണ്ടായിരിക്കുന്നത് വലിയ അനാസ്ഥയാണ്.
റഷ്യ ഒമിക്രോണ്‍ റിസ്‌ക് രാജ്യമാണോയെന്നതില്‍ വിമാനത്താവളത്തില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍ സര്‍കാര്‍ നിര്‍ദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ല. മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ് നവംബര്‍ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതാണ്, ഈ വീഴ്ച എത്രത്തോളം ഗൗരവമുള്ളതാണെന്ന് അടിവരയിട്ടുറപ്പിക്കുന്നത്.
അതിനിടെ ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് കേരളത്തിലെത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് വിവരം. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും കൂടെ യാത്ര ചെയ്തവരെ ഇതുവരെ പൂര്‍ണമായും നിരീക്ഷണത്തിലാക്കുന്നത് വൈകി.
സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയ എറണാകുളത്താണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. ഇക്കാര്യത്തില്‍ യാത്രാസംഘത്തില്‍ ഒപ്പമുണ്ടായിരുന്നയാള്‍ തന്നെ പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് പോസിറ്റിവായ ആളുടെ സാംപിള്‍ കഴിഞ്ഞദിവസം മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത് എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
28ന് റഷ്യയില്‍ നിന്ന് വിനോദസഞ്ചാരം കഴിഞ്ഞ തിരികെയെത്തിയ മുപ്പതംഗ സംഘത്തില്‍ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയ വിവരം നേരത്തെ പുറത്തുവന്നിരുന്നു. പരിശോധിക്കുമെന്ന് സര്‍കാരും പറഞ്ഞിരുന്നു. ഇതില്‍ ഡിസംബര്‍ രണ്ടിന് സാംപിളെടുത്ത കോട്ടയം സ്വദേശിയാണ് പിന്നീട് കോവിഡ് പോസിറ്റീവായത്.
എന്നാല്‍ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതില്‍ വന്‍വീഴ്ചയാണ് ഉണ്ടായത്. കൂടെ യാത്ര ചെയ്ത, എറണാകുളത്ത് വിമാനമിറങ്ങിയ 24 പേരുടെ പട്ടിക കഴിഞ്ഞദിവസം വൈകിട്ടാണ് എറണാകുളത്ത് തയാറായത്. അതുവരെ ഇവര്‍ ഒരിടത്തും നിരീക്ഷണത്തിലായിരുന്നില്ല. തിങ്കളാഴ്ച ഇവരെ പരിശോധിക്കും.
നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആളുടെ സാംപിള്‍ ശനിയാഴ്ച വൈകിട്ടാണ് ജനിതക ശ്രേണീകരണത്തിനായി അയച്ചത്. ഇയാളുടെ സമ്പര്‍ക പട്ടിക കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങിയവരെ മുഴുവന്‍ നിരീക്ഷണത്തിലാക്കിയെന്നാണ് തിരുവനന്തപുരം ജില്ലാ ആരോഗ്യവകുപ്പ് പറയുന്നത്. ചുരുക്കത്തില്‍ 29ന് വിമാനമിറങ്ങി റിസ്‌ക് രാജ്യത്ത് നിന്നെത്തിയ ഒരാള്‍ കോവിഡ് ബാധിതനായിട്ടും അഞ്ചുദിവസം ഉണ്ടായിരിക്കുന്നത് വലിയ അനാസ്ഥയാണ്.
റഷ്യ ഒമിക്രോണ്‍ റിസ്‌ക് രാജ്യമാണോയെന്നതില്‍ വിമാനത്താവളത്തില്‍ ഉണ്ടായ ആശയക്കുഴപ്പമാണ് വീഴ്ചയ്ക്ക് ഇടയാക്കിയതെന്നാണ് ആരോഗ്യവകുപ്പ് അനൗദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാല്‍ സര്‍കാര്‍ നിര്‍ദേശം പിന്നീട് വന്നിട്ടും ഗൗരവമുള്ള ഇടപെടലുണ്ടായില്ല. മാര്‍ഗനിര്‍ദേശം നടപ്പാവുന്നതിനും 10 ദിവസം മുന്‍പ് നവംബര്‍ 20ന് സാംപിളെടുത്തവരിലാണ് രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത് എന്നതാണ്, ഈ വീഴ്ച എത്രത്തോളം ഗൗരവമുള്ളതാണെന്ന് അടിവരയിട്ടുറപ്പിക്കുന്നത്.
Keywords: Russian who arrived in Nedumbassery confirmed of Covid; Samples sent for genome sequencing, Kochi, News, COVID-19, Health, Health and Fitness, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.