ചിലവ് ചുരുക്കാന്‍ റബര്‍ ബോര്‍ഡ് റീജിയണല്‍ ഓഫീസുകള്‍ പൂട്ടുന്നു
May 17, 2017, 08:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 17.05.2017) റബര്‍ ബോര്‍ഡിന്റെ കോട്ടയത്തെ റീജിയണല്‍ ഓഫീസ് നിര്‍ത്താലാക്കുന്ന വാര്‍ത്ത പുറത്തു വന്നതോടെ റബര്‍ ബോര്‍ഡ് ഔദ്യോഗിക വിശദീകരണവുമായി രംഗത്ത് എത്തി. ഭരണപരമായ ചിലവുകള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി റബര്‍ബോര്‍ഡിന്റെ കോട്ടയം, ചങ്ങനാശ്ശേരി റീജിയണല്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഒരുമിപ്പിക്കുന്നതായാണ് വിശദീകരണത്തില്‍ പറയുന്നത്. എന്നാല്‍, ഇത് കര്‍ഷകരെ ഒരുതരത്തിലും ബാധിക്കുന്നതല്ല. റീജിയണല്‍ ഓഫീസ് ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചായിരിക്കും ഇനിമുതല്‍ പ്രവര്‍ത്തിക്കുകയെങ്കിലും കോട്ടയം റീജിയണല്‍ ഓഫീസില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിച്ചുവരുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭ്യമാക്കുന്നതിനു വേണ്ടി കോട്ടയത്തെ റബര്‍ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ ഒരു ഡെവലപ്മെന്റ് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.
റീജിയണല്‍ ഓഫീസുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റുന്ന മുറയ്ക്കു തന്നെ ഈ ഓഫീസും കോട്ടയത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. കര്‍ഷകര്‍ നേരിട്ടു ബന്ധപ്പെടേണ്ട ഫീല്‍ഡ് സ്റ്റേഷനുകള്‍ക്കൊന്നും നിലവില്‍ മാറ്റമുണ്ടാകുന്നതല്ല. വൈക്കം മുതലുള്ള കര്‍ഷകരാണ് ഇനി ചങ്ങനാശേരി റീജിയണല്‍ ഓഫീസിനെ ആശ്രയിക്കേണ്ടി വരുന്നത്. കോട്ടയം പരിസരങ്ങളിലെ റബര്‍കര്‍ഷകര്‍, കേരളസര്‍ക്കാര്‍ നടപ്പാക്കുന്ന റബര്‍ ഉത്തേജക പാക്കേജിന്റെ ആനുകൂല്യം ലഭിക്കാനായി ബില്‍ അപ് ലോഡ് ചെയ്യുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് അതത് സ്ഥലത്തെ ഫീല്‍ഡ് സ്റ്റേഷനുകളുമായോ കോട്ടയത്ത് പ്രവര്‍ത്തനമാരംഭിക്കുന്ന ഡെവലപ്മെന്റ് ഓഫീസുമായോ ബന്ധപ്പെട്ടാല്‍ മതിയാകും.
റബര്‍വില കുറഞ്ഞ സാഹചര്യത്തില്‍ കൃഷിച്ചെലവുകള്‍ കുറച്ചുകൊണ്ട് കര്‍ഷകര്‍ക്ക് പരമാവധി വരുമാനം നേടുന്നതിനുള്ള നിരവധി പദ്ധതികള്‍ റബര്‍ ബോര്‍ഡ് ക്രിയാത്മകമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ചിലവു കുറയ്ക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ആദായം ലഭിക്കുന്നതിനുമായി നിയന്ത്രിത കമിഴ്ത്തിവെട്ട്, ആഴ്ചയിലൊരിക്കല്‍ ടാപ്പിങ്, ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍ ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കല്‍, ചെറിയ കുഴിയെടുക്കല്‍, മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗം, മണ്ണുജലസംരക്ഷണ നടപടികള്‍, ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശകള്‍ തുടങ്ങിയ ആശയങ്ങള്‍ ബോര്‍ഡ് കര്‍ഷകര്‍ക്കിടയില്‍ വ്യാപകമായി പ്രചരിപ്പിച്ചുവരികയാണ്. ഈ വര്‍ഷത്തെ ബോര്‍ഡിന്റെ തീവ്ര പ്രചാരണ പരിപാടിയിലെ പ്രധാന വിഷയങ്ങളു ഇതുതന്നെയാണ്.
റബ്ബര്‍ മേഖല നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് വിദഗ്ധരായ തൊഴിലാളികളുടെ ദൗര്‍ലഭ്യം. ഈ പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജനയില്‍ (പി എം കെ വി വൈ) ഉള്‍പ്പെടുത്തി പതിനായിരം തൊഴിലാളികള്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിക്കഴിഞ്ഞു. തുടര്‍ന്ന് ഈ വര്‍ഷം കേരളം, കര്‍ണ്ണാടകം, തമിഴ്നാട്, ത്രിപുര, അസം എന്നീ സംസ്ഥാനങ്ങളിലായി 22,000 തൊഴിലാളികള്‍ക്കുകൂടി പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയുമാണ്. റബര്‍മേഖലയില്‍ അടുത്ത വര്‍ഷം 50 ടാപ്പര്‍ ബാങ്കുകള്‍ പുതുതായി തുടങ്ങുന്നതിന് ബോര്‍ഡ് പദ്ധതിയിട്ടിട്ടുണ്ട്. റബറുത്പാദനത്തില് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2016-17 ല്‍ 23 ശതമാനം വര്‍ദ്ധനയുണ്ടായത് റബര്‍ ബോര്‍ഡ് നടത്തിയ ഇത്തരം ശ്രമങ്ങളെത്തുടര്‍ന്നു കൂടിയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, Kerala, News, Office, Price, Health, Labours, Agriculture, Rubber Cultivation, New Office, Improve in Crops, Rubber Board close Kottayam Regional Office.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.