ക്രമം തെറ്റിയ ഹൃദയമിടിപ്പുകള്‍ ഹൃദ്രോഗ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമാകുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 11.04.2018) ഹൃദ്രോഗ സംബന്ധമായ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും ഹൃദ്രോഗങ്ങള്‍ കൂടുതല്‍ അപകടകരമാകുന്നതിനും കാരണമാകുന്ന ക്രമം തെറ്റിയ ഹൃദയമിടിപ്പുകള്‍ 50 ശതമാനത്തോളം ഹൃദ്രോഗികളില്‍ നിലനില്‍ക്കുന്നതായാണ് കണക്കുകള്‍. അസ്വാഭാവികമായ ഹൃദയമിടിപ്പും, താളപ്പിഴകളും പരിഹരിക്കുന്ന ശാസ്ത്ര സമ്മേളനത്തിലാണ് ഈ വിശകലനം.

ഇവയുടെ പ്രതിരോധവും ആധുനിക ചികിത്സാരീതികളും ചര്‍ച്ച ചെയ്യുന്നതായിരുന്നു സമ്മേളനം. ഇലക്‌ട്രോഫിസിയോളജി എന്ന ഹൃദ്രോഗ ശാസ്ത്ര ശാഖയെ പ്രതിനിധികരിക്കുന്ന വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് (കെ.എച്ച്.ആര്‍.എസ്) സമ്മേളനം സംഘടിപ്പിച്ചത്.

ക്രമം തെറ്റിയ ഹൃദയമിടിപ്പുകള്‍ ഹൃദ്രോഗ മരണങ്ങള്‍ക്കും പക്ഷാഘാതത്തിനും കാരണമാകുന്നു

സമ്മേളനത്തിന്റെ ഔപചാരിക ഉദ് ഘാടനം കെ.എച്ച്.ആര്‍.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ.യു നടരാജന്‍ നിര്‍വഹിച്ചു. ഹൃദയമിടിപ്പ് സംബന്ധമായ പ്രശ്‌നങ്ങള്‍ മിക്കപ്പോഴും നിശബ്ദമായാണ് കടന്നുവരുന്നത്. ഹൃദ്രോഗമരണങ്ങളില്‍ മരണകാരണമായി ഇത് രേഖപ്പെടുത്താതെ പോകുന്നതും രോഗാവസ്ഥയെ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതും പ്രതിരോധത്തിന് തടസമാകുന്നു.

കിതപ്പ്, നെഞ്ചിനുളളിലെ അസ്വസ്ഥത എന്നിവ അവഗണിക്കരുത്. സാംക്രമിക രോഗങ്ങള്‍ പോലെ തന്നെ ക്രമരഹിതമായ ഹൃദയമിടിപ്പുകള്‍ സംബന്ധിച്ചും ജനങ്ങളെ ബോധവത്കരിക്കേണ്ടതുണ്ട്. ആരോഗ്യമേഖലയില്‍ കൂട്ടായ പരിശ്രമം ഇതിനുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ജര്‍മ്മനിയിലെ യൂണിവേഴ്‌സിറ്റി ഓഫ് ഡ്രസ്‌ഡെന്‍ ഇലക്‌ട്രോ ഫിസിയോളജി വിഭാഗം തലവന്‍ ഡോ. ക്രിസ്റ്റഫര്‍ പയോര്‍ചോസ്‌കി ഡോ. ബീമ ശങ്കര്‍, കെ.എച്ച്.ആര്‍.എസ് സംസ്ഥാനവൈസ് പ്രസിഡന്റ് ഡോ.കെ.കെ.നാരായണന്‍ നമ്പൂതിരി, സെക്രട്ടറി ഡോ. അജിത്ത് തച്ചില്‍, എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Routing heartbeats can lead to cardiac death and stroke, Kochi, News, Health, Health & Fitness, Doctor, Conference, Treatment, Hospital, Inauguration, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia