ദേഹത്തേക്ക് പാറക്കല്ല് അടര്‍ന്നുവീണ് അപകടം; താമരശ്ശേരി ചുരത്തില്‍ ബൈക് യാത്രികരായ 2 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


താമരശ്ശേരി: (www.kvartha.com 16.04.2022) ദേഹത്തേക്ക് പാറക്കല്ല് അടര്‍ന്നുവീണ് അപകടം. താമരശ്ശേരി ചുരത്തിലാണ് സംഭവം. പാറക്കല്ല് അടര്‍ന്ന് വീണ് ബൈക് യാത്രക്കാര്‍ക്ക് പരിക്കേറ്റു. മലപ്പുറം വണ്ടൂര്‍ സ്വദേശികളായ അഭിനനവ്, അനീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
Aster mims 04/11/2022

ഉച്ചയ്ക്ക് രണ്ടുമണിയോടെ ചുരം ആറാം വളവിന് മുകളിലായിരുന്നു അപകടം. അഭിനനവും അനീസും ബൈകില്‍ സഞ്ചരിക്കുമ്പോള്‍ ചുരത്തിലെ വനപ്രദേശത്തുനിന്നുള്ള വലിയ പാറക്കല്ല് റോഡിലേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. 

ദേഹത്തേക്ക് പാറക്കല്ല് അടര്‍ന്നുവീണ് അപകടം; താമരശ്ശേരി ചുരത്തില്‍ ബൈക് യാത്രികരായ 2 പേര്‍ക്ക് പരിക്ക്


പരിക്കേറ്റ യുവാക്കളെ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈകില്‍ പതിച്ച കല്ല് അഞ്ചാം വളവിന് സമീപത്ത് വനപ്രദേശത്തെ മരത്തില്‍ തട്ടിയാണ് നിന്നത്.
 
Keywords:  News, Kerala, State, Wayanad, Accident, Injured, hospital, Treatment, Health, Local-News,  Rock Falls on Bike Riders Thamarassery Pass
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia