പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ നില ഗുരുതരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


പൂനെ: (www.kvartha.com 26.01.2015) പ്രശസ്ത കാര്‍ട്ടണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ നില ഗുരുതരമായിത്തുടരുന്നു. നില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകനില തരണം ചെയ്തതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. അതിനുശേഷമുള്ള മൂന്ന് ദിവസങ്ങളില്‍ ആരോഗ്യവാനായി കാണപ്പെട്ട ലക്ഷ്മണിനെ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ നില ഗുരുതരംആരോഗ്യനില വളരെ മോശമായതിനാല്‍ ആ ശരീരം ഡയാലിസിസിനു വിധേയമാക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇപ്പോള്‍ ഒരുതരത്തിലുള്ള ശസ്ത്രക്രിയകളും ആ ശരീരത്തിന് താങ്ങാനാവാത്ത സാഹചര്യമാണ് നിലവിലുള്ളത്. ലക്ഷ്മണിനെ ചികില്‍സിക്കുന്ന ഡോക്ടര്‍ അറിയിച്ചു

ജനുവരി 17നായിരുന്നു കിഡ്‌നി സംബന്ധരോഗങ്ങളെയും മൂത്രാശയരോഗങ്ങളെയും തുടര്‍ന്ന് ലക്ഷ്മണിനെ ദീനാനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌
Also Read:
മരച്ചീനി കൃഷി നശിപ്പിച്ചു
Keywords:  Cartoon, Critical, Pune, hospital, Doctor, Health, National
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia