ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: ജില്ലയില്‍ നെല്ലിന് ഇലപ്പേന്‍ (റൈസ്ത്രിപ്‌സ്) ബാധിക്കുന്നു. പേരാവൂര്‍, ഇരിക്കൂര്‍ മേഖലയിലാണ് കൂടുതലായും കീടബാധ കണ്ടുവരുന്നത്. ഞാററ്റത്ത് വെളുത്തപുള്ളികള്‍ പ്രത്യക്ഷപ്പെടുകയും ഞാറ് ചുരുങ്ങുന്നതുമാണ് രോഗലക്ഷണം.
പാരിസ്ഥിതിക വ്യതിയാനമാണ് കീടബാധയ്ക്ക് കാരണമെന്ന് കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.ജയരാജന്‍ പറഞ്ഞു. മണ്ണില്‍ അമ്ലത്തിന്റെ അളവ് വര്‍ധിച്ചത് കീടബാധയുടെ വ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്.
ജില്ലയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ആതിര, ഉമ, ജയ, ഐശ്വര്യ എന്നീ വിത്തിനങ്ങളില്‍ ആതിരയ്ക്കാണ് കീടബാധ കൂടുതലായി കാണപ്പെടുന്നത്. ഇലപ്പേനിനെ നശിപ്പിക്കാനായി റോഗര്‍ എന്ന കീടനാശിനിയും മണ്ണിലെ അമ്ലഗുണം കുറക്കാനായി കുമ്മായവും ഉപയോഗിക്കാന്‍ കൃഷിവകുപ്പ് കര്‍ഷകര്‍ക് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി.
ഇലപ്പേന്‍ രോഗം ജില്ലയിലെ നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏകദേശം പത്ത് ഹെക്ട്‌റോളം സ്ഥലത്ത് രോഗബാധ ഏറ്റിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Keywords: Pesticide, Rice, Irikkure, Agricultural, Kannur, Farmer, Director, Kerala, Rice cultivation under threat of insects
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

