കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചു; ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ; ജനവാസ മേഖലയില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു
Apr 7, 2021, 16:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബംഗളൂരു: (www.kvartha.com 07.04.2021) കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്ന പശ്ചാത്തലത്തില്‍ ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേഖലയില്‍ നീന്തല്‍ കുളം, ജിംനേഷ്യം, പാര്‍ടി ഹാളുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് നിരോധിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഴിഞ്ഞദിവസം കര്‍ണാടകയില്‍ 5,000ലധികം കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. ഇതില്‍ ഭൂരിഭാഗവും ബംഗളൂരു നഗരത്തില്‍ തന്നെയാണ്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങളുടെ ഭാഗമായി റാലികള്‍, പൊതുജനം തടിച്ചുകൂടുന്ന മറ്റു പരിപാടികള്‍, കൂട്ട പ്രാര്‍ഥന എന്നിവയ്ക്കും വിലക്കുണ്ട്. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്ന് ബംഗളൂരു പൊലീസ് കമിഷണര്‍ കമല്‍ പന്ത് അറിയിച്ചു.
Keywords: Restrictions under Section 144 imposed in Bengaluru as Covid cases rise, Bangalore, News, COVID-19, Health, Health and Fitness, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
