കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; കോഴിക്കോട് നാലു താലൂക്കുകളിലായി 18 നിയന്ത്രിത മേഖലകള്‍; നിയന്ത്രണം ലംഘിച്ചാല്‍ ക്രിമിനല്‍ കേസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കാസര്‍കോട്: (www.kvartha.com 25.07.2020) കോവിഡിനെതിരായ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഇടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റഷനുകളുടെ പരിധിയില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാസർകോട്, മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ് , നീലേശ്വരം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ

കോഴിക്കോട് നാലു താലൂക്കുകളിലായി 18 നിയന്ത്രിതമേഖലകള്‍ പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും. 14 പഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയും അടച്ചിട്ടു. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന ദ്രുത കര്‍മസേനയും രൂപീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിച്ചതിനാല്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ഇവിടെ ഇനി മുതല്‍ കോവിഡ് ചികിത്സ മാത്രമായിരിക്കും . മൂവായിരത്തിനു മുകളില്‍ രോഗികള്‍ ജില്ലയില്‍ വരാമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.

കാസര്‍കോട് അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ; കോഴിക്കോട് നാലു താലൂക്കുകളിലായി 18 നിയന്ത്രിത മേഖലകള്‍; നിയന്ത്രണം ലംഘിച്ചാല്‍ ക്രിമിനല്‍ കേസ്

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോട്ടയത്ത് അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയില്‍ 19 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി.

തൃശൂരില്‍ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ശനിയാഴ്ച വൈകിട്ട് അഞ്ചു മണി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.

Keywords:  Restrictions intensified in Kozhikode, Kasargod districts, Kasaragod, News, Health, Health & Fitness, Lockdown, Police, Hospital, Patient, Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia