മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ സംഘര്‍ഷം; കല്ലേറില്‍ ഡോക്ടര്‍ക്കടക്കം നിരവധിപേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 28.04.2020) കൊവിഡ് രോഗലക്ഷണങ്ങളോടെ മരിച്ച സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ ഗ്രാമീണരും പൊലീസും തമ്മില്‍ സംഘര്‍ഷം. പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ കല്ലേറുണ്ടായി. അക്രമികളെ പിരിച്ചുവിടുന്നതിന് വേണ്ടി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഹരിയാനയിലെ അംബാലയില്‍ തിങ്കളാഴ്ചയാണ് സംഭവം.

കൊവിഡ് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് ആശുപത്രിയില്‍ പവേശിപ്പിച്ചിരിക്കുകയായിരുന്ന അറുപതുകാരിയായ സ്ത്രീ തിങ്കളാഴ്ചയാണ് മരിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇവരുടെ സാമ്പിള്‍ സ്രവ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും പരിശോധനാഫലം ഇതുവരേയും ലഭിച്ചിട്ടില്ല. അക്രമത്തില്‍ ഡോക്ടര്‍ക്കടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.

മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ സംഘര്‍ഷം; കല്ലേറില്‍ ഡോക്ടര്‍ക്കടക്കം നിരവധിപേര്‍ക്ക് പരിക്ക്

ഇതുവരെ അംബാലയില്‍ മാത്രം 12 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഹരിയാനയില്‍ ഇതുവരെ 289 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേര്‍ മരിച്ചു.
 
Keywords:  News, National, New Delhi, Hospital, Police, Protesters, Health, Doctor, Death, Residents protest cremation of covid-19 suspect in Haryana
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia