61 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് കരാര്‍ വീണ്ടും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്; വിവാദം ചൂടുപിടിക്കുന്നു
Mar 4, 2019, 16:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 04.03.2019) ആശുപത്രികള്‍ക്ക് കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയെന്ന ആരോപണം ഉയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് കരാര്‍ വീണ്ടും റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന് നല്‍കിയത് വിവാദമാകുന്നു.
Keywords: Reliance General Insurance got tender of responsibility of implementing the Health Insurance Scheme, Thiruvananthapuram, Insurance, News, Health, Insurance, Allegation, Reliance, Hospital, Treatment, Kerala.
നിലവില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് ഈ കമ്പനിക്ക് ഉണ്ടായിരുന്നത്. ഈ അവസരത്തിലാണ് ആശുപത്രികള്‍ക്ക് കൃത്യസമയത്ത് പണം നല്‍കാതെ 61 കോടി രൂപ കുടിശ്ശിക വരുത്തിയതെന്നാണ് ആരോപണം.
കുടിശ്ശിക നിലനില്‍ക്കെയാണ് എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളും സംയോജിപ്പിച്ച് പുതുതായി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടത്തിപ്പും റിലയന്‍സ് സ്വന്തമാക്കിയത്. കമ്പനി കുടിശ്ശിക വരുത്തിയതുകാരണം അര്‍ബുദ, ഹൃദ്രോഗ ചികിത്സയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്കാന് പല ആശുപത്രികള്‍ക്കും കഴിഞ്ഞിരുന്നില്ല.
അതേസമയം, റിലയന്‍സിന്റേത് ഏറ്റവും കുറഞ്ഞ പ്രീമിയമാണെന്ന കാര്യം പരിഗണിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെന്‍ഡര്‍ ഇവാല്വേഷന്‍ കമ്മിറ്റിയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
1671 രൂപ വാര്‍ഷിക പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് പദ്ധതി തുടങ്ങുന്നത്. നിലവിലെ ചിസ്, ആര്.എസ്.ബി.വൈ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സയും ഇവര്‍ക്ക് ലഭ്യമാകും. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 690 കോടിയോളം രൂപയാണ് റിലയന്‍സിന് ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
കുടിശ്ശിക നിലനില്‍ക്കെയാണ് എല്ലാ ഇന്‍ഷുറന്‍സ് പദ്ധതികളും സംയോജിപ്പിച്ച് പുതുതായി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതി നടത്തിപ്പും റിലയന്‍സ് സ്വന്തമാക്കിയത്. കമ്പനി കുടിശ്ശിക വരുത്തിയതുകാരണം അര്‍ബുദ, ഹൃദ്രോഗ ചികിത്സയ്ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് പണം നല്കാന് പല ആശുപത്രികള്‍ക്കും കഴിഞ്ഞിരുന്നില്ല.
അതേസമയം, റിലയന്‍സിന്റേത് ഏറ്റവും കുറഞ്ഞ പ്രീമിയമാണെന്ന കാര്യം പരിഗണിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെന്‍ഡര്‍ ഇവാല്വേഷന്‍ കമ്മിറ്റിയാണ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുത്തതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
1671 രൂപ വാര്‍ഷിക പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപ കവറേജുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ ചുമതലയാണ് കമ്പനി ഏറ്റെടുക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് പദ്ധതി തുടങ്ങുന്നത്. നിലവിലെ ചിസ്, ആര്.എസ്.ബി.വൈ പദ്ധതിയില്‍ അംഗങ്ങളായ സംസ്ഥാനത്തെ 40.96 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കും. തിരഞ്ഞെടുത്ത സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് സൗജന്യ ചികിത്സയും ഇവര്‍ക്ക് ലഭ്യമാകും. പ്രതിവര്‍ഷം പ്രീമിയം ഇനത്തില്‍ 690 കോടിയോളം രൂപയാണ് റിലയന്‍സിന് ലഭിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Reliance General Insurance got tender of responsibility of implementing the Health Insurance Scheme, Thiruvananthapuram, Insurance, News, Health, Insurance, Allegation, Reliance, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.