എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവതിയായിരിക്കും, ജോലിയില്‍ ഒരിക്കലും അവര്‍ 'നോ' എന്ന് പറഞ്ഞിട്ടില്ല; ഒടുവില്‍ എല്ലാവരോടും പ്രാര്‍ഥിക്കാന്‍ പറഞ്ഞ് അവള്‍ പോയി; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ ഓര്‍മകളില്‍ വിതുമ്പി ബന്ധുക്കളും സഹപ്രവര്‍ത്തകരും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 28.04.2021) എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവതിയായിരിക്കും, ജോലിയില്‍ ഒരിക്കലും അവര്‍ 'നോ' എന്ന് പറഞ്ഞിട്ടില്ല. ഒടുവില്‍ എല്ലാവരോടും പ്രാര്‍ഥിക്കാന്‍ പറഞ്ഞ് അവള്‍ പോയി. വയനാട് കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ ഓര്‍മകളില്‍ വിതുമ്പി ബന്ധുക്കളും സഹപ്രവര്‍ത്തകരും. എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവതിയായിരിക്കും, ജോലിയില്‍ ഒരിക്കലും അവര്‍ 'നോ' എന്ന് പറഞ്ഞിട്ടില്ല; ഒടുവില്‍ എല്ലാവരോടും പ്രാര്‍ഥിക്കാന്‍ പറഞ്ഞ് അവള്‍ പോയി; കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തക അശ്വതിയുടെ ഓര്‍മകളില്‍ വിതുമ്പി ബന്ധുക്കളും സഹപ്രവര്‍ത്തകരും
Aster mims 04/11/2022 ബി എസ് സി മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ ശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് അശ്വതി ആദ്യം ജോലി നോക്കിയത്. പിന്നീട് നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ ജോലി കിട്ടി. രണ്ടു വര്‍ഷം മാനന്തവാടി ടിബി സെന്ററില്‍ സേവനമനുഷ്ഠിച്ചശേഷം ഒരു മാസം മുമ്പാണ് ബത്തേരിയിലേക്ക് മാറിയത്. ഏപ്രില്‍ 22നാണ് അശ്വതിക്ക് കോവിഡ് പരിശോധനയില്‍ പൊസിറ്റീവായത്.

മാനന്തവാടിയിലെ വയനാട് ജില്ല ടിബി സെന്ററില്‍നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. ലാബിലേക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്രയയപ്പില്‍ കേരളമാകെ പ്രചരിക്കുന്ന വിഡിയോയില്‍ ചിരിച്ചുകൊണ്ട് അശ്വതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മലയാളികളുടെ നൊമ്പരമാകുന്നത്.

'അപ്പോ പ്രാര്‍ഥിക്കുക. എന്താന്നറിയത്തില്ല. അവിടെപ്പോയി എന്താ അവസ്ഥാന്നുനോക്കീട്ടല്ലാതെ എന്താ പറയാ'. അത്രയേറെ പ്രസന്നവതിയായാണ് അശ്വതി ഇതു പറയുന്നത്.

കൂട്ടുകാര്‍ക്കെല്ലാം ഏറെ പ്രിയങ്കരിയായിരുന്നു അശ്വതി. 24കാരിയായ ഈ ലാബ് ടെക്‌നീഷ്യന്‍ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങി. വൃക്കസംബന്ധമായ രോഗത്തിനിടയിലും എപ്പോഴും ചിരിച്ച് ഊര്‍ജസ്വലയായിരുന്ന അശ്വതി ചുറ്റുമുള്ളവര്‍ക്ക് എന്തു സഹായവും ചെയ്യാനും സദാ സന്നദ്ധയായിരുന്നു. അശ്വതിയുടെ വിയോഗം അതുകൊണ്ടുതന്നെ അവളുടെ കൂട്ടുകാര്‍ക്കൊന്നും താങ്ങാനാവുന്നതല്ല.

മേപ്പാടി റിപ്പണിലെ തേയില ഫാക്ടറി തൊഴിലാളിയായ ഉണ്ണികൃഷ്ണന്റെ മകളാണ് അശ്വതി. 'ഒരുപാട് ആഗ്രഹുണ്ടായിരുന്നു എന്റെ മോള്‍ക്ക്. ജില്ലക്ക് പുറത്തുപോയി ജോലി ചെയ്യണമെന്നൊക്കെ അവള്‍ എപ്പോഴും പറയാറുണ്ടായിരുന്നു. വീട്ടില്‍ ചടഞ്ഞുകൂടിയിരിക്കുന്ന സ്വഭാവക്കാരിയായിരുന്നില്ല' -ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

പിതാവിന് പുറമെ അമ്മ ബിന്ദുവും ഏക സഹോദരന്‍ അമല്‍ കൃഷ്ണയും അശ്വതിയുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ്. കോവിഡ് കാലത്ത് ജോലിക്ക് പോകുമ്പോള്‍ എല്ലാ മുന്‍കരുതലും അവള്‍ എടുക്കാറുണ്ടായിരുന്നുവെന്നും പിതാവ് പറഞ്ഞു. ബി എസ് സി മെഡിക്കല്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പാസായ ശേഷം കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ് അശ്വതി ആദ്യം ജോലി നോക്കിയത്. പിന്നീട് നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ ജോലി കിട്ടി.

രണ്ടു വര്‍ഷം മാനന്തവാടി ടിബി സെന്ററില്‍ സേവനമനുഷ്ഠിച്ചശേഷം ഒരു മാസം മുമ്പാണ് ബത്തേരിയിലേക്ക് മാറിയത്. ഏപ്രില്‍ 22ന് അസുഖം പിടിപെട്ട് അടുത്ത ദിവസം മാനന്തവാടി ജില്ല ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടു മാസം മുമ്പ് കോവിഡ് വാക്‌സിന്റെ രണ്ടു ഡോസും അശ്വതി എടുത്തിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

പനിയും ചുമയും തൊണ്ടവേദനയുമായിരുന്നു തുടക്കത്തില്‍. ആരോഗ്യ നില വഷളായതോടെ ഐസിയു ആംബുലന്‍സില്‍ കോഴിക്കോട് മെഡി. കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍, കോഴിക്കോട് എത്തുന്നതിന് മുമ്പേ വഴിയില്‍ അവള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. വയനാട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ ആരോഗ്യപ്രവര്‍ത്തകയാണ് അശ്വതി.

'ചേച്ചി കവിതയെഴുത്തില്‍ സന്തോഷം കണ്ടെത്താറുണ്ടായിരുന്നുവെന്ന് കണ്ണൂരില്‍ ബി ടെക്കിന് പഠിക്കുന്ന സഹോദരന്‍ അമല്‍ പറഞ്ഞു. എന്നാല്‍, എഴുതുന്ന കവിതകള്‍ ആരെയും കാണിക്കാറില്ല. ജില്ല ടിബി സെന്റര്‍ ഈയിടെ സംഘടിപ്പിച്ച ഓണ്‍ലൈന്‍ കവിതയെഴുത്തുമത്സരത്തില്‍ ഏറെ ആവേശത്തോടെ പങ്കെടുത്തിരുന്നുവെന്നും അമല്‍ പറയുന്നു.

'തന്റെ ജോലിയില്‍ വളരെ അര്‍പ്പണബോധമുള്ള കുട്ടിയായിരുന്നു അശ്വതി. എപ്പോഴും ചിരിച്ച് കളിച്ച് പ്രസന്നവതിയായിരിക്കും. ജോലിയില്‍ ഒരിക്കലും അവര്‍ 'നോ' എന്ന് പറഞ്ഞിട്ടില്ല' -ജില്ല ടിബി ഓഫിസര്‍ ഡോ. വി അംബു ഓര്‍മിക്കുന്നു.

കഴിഞ്ഞദിവസം അശ്വതിക്ക് ആദരാഞ്ജലികള്‍ അര്‍പിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും രംഗത്തെത്തിയിരുന്നു. കോവിഡിനെതിരായ പോരാട്ടം ശക്തമാക്കുന്ന സമയത്ത് അശ്വതിയുടെ വേര്‍പാട് ഒരു തീരാദു:ഖമാണെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞിരുന്നു. അശ്വതിയുടെ അകാല വേര്‍പാടില്‍ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി അറിയിച്ചു.

Keywords:  Relatives and colleagues mourn Ashwathy, a health worker who died of Covid, Kozhikode, News, Health, Health and Fitness, Dead, Shailaja Teacher, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia