എല്ലാ എംഎല്‍എമാരും പങ്കെടുക്കണോ? ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കാമോ? കോവിഡ് ചട്ടങ്ങള്‍ പാലിക്കണം; രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈകോടതി
May 19, 2021, 19:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 19.05.2021) രണ്ടാം പിണറായി വിജയന്‍ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളെണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈകോടതി. ചടങ്ങില്‍ എല്ലാ എംഎല്‍എമാരും പങ്കെടുക്കണോ എന്നത് രാഷ്ട്രീയ പാര്‍ടികള്‍ തീരുമാനിക്കണം. എംഎല്‍എമാരുടെ ബന്ധുക്കളെ പങ്കെടുപ്പിക്കുന്നത് ഓഴിവാക്കാമോ എന്ന് പരിശോധിക്കണം. കോവിഡ് ചട്ടങ്ങള്‍ പാലിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു.
കൊറോണ വ്യാപകമാകുന്ന സാഹചര്യത്തില്‍ 500 പേരെ പങ്കെടുപ്പിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങ് കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാണെന്നു ചൂണ്ടിക്കാണിച്ച് തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചികിത്സാ നീതി എന്ന സംഘടനയാണു കോടതിയെ സമീപിച്ചിരിക്കുന്നത്. ട്രിപിള്‍ ലോക്ഡൗണ്‍ പ്രാബല്യത്തിലുള്ള തിരുവനന്തപുരത്തു നടത്തുന്ന ചടങ്ങ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് പ്രോടോകോള്‍ ലംഘിച്ചുള്ള സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ കോടതി സ്വമേധയാ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ അനില്‍ തോമസ്, ഡെമോക്രാറ്റിക് പാര്‍ടി പ്രസിഡന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചീഫ് ജസ്റ്റിസിനു കത്തു നല്‍കിയിരുന്നു. വ്യാഴാഴ്ചയാണ് പുതിയ സര്‍കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്.
Keywords: Reduce the number of people in the swearing-in ceremony: High Court, Kochi, News, Politics, High Court of Kerala, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

