മണ്‍കലങ്ങളിലും കൃത്രിമം; നിറവും തിളക്കവും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും, ഇത് അലൂമിനിയം പാത്രങ്ങളേക്കാള്‍ അപകടകരം
Aug 25, 2017, 17:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 25.08.2017) ഏത് സാധനങ്ങള്‍ ഉണ്ടാക്കുമ്പോഴും അതില്‍ കൃത്രിമം കാണിക്കുന്നത് ഇന്ന് പതിവായിരിക്കയാണ്. ഭക്ഷണ കാര്യത്തിലായാലും മറ്റു കാര്യങ്ങളിലായാലും കൃത്രിമം കാട്ടുന്നത് ആവര്‍ത്തിക്കുന്നു. ഇത് ആരോഗ്യത്തിന് തന്നെ തകരാറിലാക്കുന്നു. ഇപ്പോള്‍ മണ്‍കലങ്ങളിലും വ്യാപകമായി കൃത്രിമം നടത്തുന്നു എന്നാണ് അറിഞ്ഞിരിക്കുന്നത്. നിറവും തിളക്കവും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും അലൂമിനിയം പാത്രങ്ങളുണ്ടാക്കുമ്പോള്‍ ചേര്‍ക്കുന്നുണ്ട്.
സുരക്ഷിതം എന്നു കരുതി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ വാര്‍ത്ത. മണ്‍പാത്രങ്ങള്‍ പഴയതുപോലെ സുരക്ഷിതമല്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം മണ്‍പാത്രങ്ങളില്‍ വ്യാപകമാകുന്നതായി പരിശോധനയില്‍ കണ്ടെത്തി.
പാത്രങ്ങള്‍ക്ക് നിറവും തിളക്കവും ഭംഗിയും കൂട്ടാന്‍ റെഡ് ഓക്‌സൈഡും ബ്ലാക്ക് ഓക്‌സൈഡും ഉപയോഗിക്കുന്നതാണ് ഭീഷണിയാകുന്നത്. അലൂമിനിയം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞതാണ് കൂടുതല്‍ പേരെ അടുത്ത കാലത്തായി മണ്‍പാത്രങ്ങള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചത് . എന്നാല്‍ നിര്‍മാതാക്കള്‍ കുറുക്കുവഴി തേടിയതോടെ മണ്‍പാത്രങ്ങളും സുരക്ഷിതമല്ലാതാവുകയാണ്.
പുതിയ മണ്‍ചട്ടിയില്‍ പാചകം ചെയ്ത കറിക്ക് രുചി വ്യത്യാസം തോന്നിയതാണ് പരിശോധന നടത്താന്‍ പിറവം സ്വദേശിയായ ബെന്നിയെ പ്രേരിപ്പിച്ചത്. ചട്ടി കഴുകിയ വെള്ളം ചുവന്ന നിറത്തിലാകുകയും കൂടി ചെയ്തതോടെ ശാസ്ത്രീയ പരിശോധന നടത്താന്‍ തന്നെ തീരുമാനിച്ചു . കാക്കനാട് കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലാബിലാണ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനാഫലം ഞെട്ടിക്കുന്നതായിരുന്നു.
പരിശോധനയില്‍ വെള്ളത്തില്‍ രാസപദാര്‍ത്ഥങ്ങളായ ക്ലോറൈഡ് അയണിന്റെയും ഫെറിക് അയണിന്റെയും സാന്നിധ്യം കണ്ടെത്തി. ഇവ കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാകാനും രക്തസമ്മര്‍ദം വര്‍ധിപ്പിച്ചു നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനും ശേഷിയുള്ളവയാണ്. ജനിതക തകരാറിനു പോലും ചിലപ്പോള്‍ കാരണമാകും.
ചുവന്ന മണ്ണിന്റേയും കളിമണ്ണിന്റേയും ദൗര്‍ലഭ്യമാണ് മണ്‍പാത്ര നിര്‍മ്മാതാക്കളെ മായം ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. പരമ്പരാഗത നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് പോവുകയും വാണിജ്യാടിസ്ഥാനത്തില്‍ ഉല്പാദനം വര്‍ധിക്കുകയും ചെയ്തതാണ് മായം കലര്‍ത്തല്‍ വ്യാപകമാവാന്‍ കാരണം .
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Food, Health, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.