Vegetables | ഈ പച്ചക്കറികൾ വേവിച്ചു കഴിക്കുക! ഗുണങ്ങളറിയാം 

 
Vegitables
Vegitables


പോഷകങ്ങളെ എളുപ്പത്തിൽ ശരീരത്തിന് ആ​ഗിരണം ചെയ്യാൻ കാരണമാകുന്നു

 

കൊച്ചി: (KVARTHA) നമ്മുടെ ആരോഗ്യത്തിന്റെ പ്രധാന കാരണം നമ്മള്‍ കഴിക്കുന്ന ആഹാരമാണ്. നല്ല ആഹാര ശീലങ്ങൾ പൊതുവെ നല്ല ആരോഗ്യം നിലനിർത്തുന്നു. അതിനായി പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക. ശരീരത്തിന് ആവശ്യമായ പല ധാതുക്കളും ലഭ്യമാകുന്ന ഭക്ഷണ സ്രോതസാണ് പച്ചക്കറികൾ. എന്നാൽ ചില പച്ചക്കറികൾ വേവിച്ചു കഴിക്കുന്നത് കൊണ്ട് പല തരത്തിലുള്ള ഗുണങ്ങളും ശരീരത്തിന് ലഭ്യമാകുന്നു. 

വേവിക്കുമ്പോൾ ഓക്‌സലേറ്റുകൾ പോലുള്ള ചില പോഷക വിരുദ്ധ ഘടകങ്ങളുടെ അളവ് കുറയ്ക്കാനും കഴിയും. ഇത് ശരീരത്തിന് ഗുണകരമാണ്. പച്ചക്കറികൾ വേവിച്ചു കഴിക്കുന്നത് മൂലം പോഷകങ്ങളെ എളുപ്പത്തിൽ ശരീരത്തിന് ആ​ഗിരണം ചെയ്യാൻ കാരണമാകുന്നു. അത്തരം ചില പച്ചക്കറികളെ പരിചയപ്പെടാം.

ബീറ്റ്റൂട്ട് പോലെയുള്ള പച്ചക്കറികൾ വേവിച്ചു കഴിക്കുന്നത് നല്ലതാണ്. നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് വേവിച്ചു കഴിക്കുന്നത് മൂലം നൈട്രേറ്റുകളെ സംരക്ഷിക്കപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിലെ രക്തയോട്ടം സുഗമമാക്കാനും രക്തസമ്മർദം കുറയ്ക്കാനും കാരണമാകുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഗുണകരമാണ് ബീറ്റ്റൂട്ട്. ചർമ്മ സംരക്ഷണത്തിനാവശ്യമായ ആന്റിഓക്സിഡന്റുകളും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്ന ഫോളേറ്റ് ഇതിൽ ധാരാളമുണ്ട്. ഇത് കോശങ്ങളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. 

ബീറ്റ്‌റൂട്ട് പോലെ തന്നെ ചീര, കാരറ്റ് എന്നിവയും വേവിച്ചു കഴിക്കുന്നത് നല്ലതാണ്. ബീറ്റാ കരോട്ടിൻ, അയൺ എന്നീ സംയുക്തങ്ങൾ പുറന്തള്ളപ്പെടാൻ ഇവ സഹായിക്കുന്നു. കോശങ്ങളുടെ വിഭജനത്തിനു ഇത് സഹായകരമാണ്. ചീര വേവിക്കുന്നതുമൂലം ഓക്സാലിക് ആസിഡിനെ കുറയ്ക്കുവാൻ സഹായിക്കുന്നു. ധാതുക്കൾ കൂടുതൽ ലഭ്യമാക്കുന്നു. കാൽസ്യം, അയൺ  എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ചീര. എല്ലുകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും വിളർച്ച തടയുകയും ചെയ്യാൻ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിരവധി ആരോഗ്യ ഗുണങ്ങൾ ചീരയിൽ നിന്ന് ലഭ്യമാണെങ്കിലും വേവിച്ചു കഴിക്കുന്നത് കൊണ്ട് കൂടുതൽ ഗുണങ്ങളാണ് ശരീരത്തിന് ലഭ്യമാകുന്നത്. 

വേവിച്ചു കഴിച്ചാൽ ഇത്തരം ഗുണങ്ങൾ ലഭ്യമാകുന്ന മറ്റൊരു പച്ചക്കറി ഇനമാണ്‌ തക്കാളി. ഇത് സാധാരണ നമ്മുടെ അടുക്കളയിലെ ഒഴിവാക്കാൻ പറ്റാത്ത പച്ചക്കറിയാണ്. കറികൾക്കും സാലഡിനും മറ്റും തക്കാളി അത്യാവശ്യ വസ്തുവാണ്. അല്ലാതെ കഴിക്കുന്നവരും ഉണ്ടവാം. എന്നാൽ തക്കാളി വേവിക്കുന്നത്‌ മൂലം  ആൻ്റിഓക്‌സിഡൻ്റായ ലൈക്കോപീൻ്റെ ലഭ്യതയിലുള്ള അളവ് ഇരട്ടിപ്പിക്കുന്നു. പല വിധ വിട്ട് മാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചർമ്മ സൗന്ദര്യം നില നിർത്താനും ചർമ്മത്തിനും ആരോ​ഗ്യത്തിനും ഏറെ ഗുണകരമാണ്. തലച്ചോറിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കും, കുടലിന്റെ ആരോഗ്യത്തിനും തക്കാളി കഴിക്കുന്നത് വളരെ നല്ലതാണ്. 

അതുപോലെ വേവിച്ചു കഴിച്ചാൽ ആരോഗ്യ ഗുണങ്ങൾ വർധിക്കുന്ന മറ്റൊരു പച്ചക്കറി കൂടിയാണ് കാരറ്റ്. നമ്മള്‍ സാധാരണ ജ്യൂസ് ആയും തോരൻ ഉണ്ടാക്കാനും സാലഡിനും ഉപയോഗിക്കാറുണ്ട്. അല്ലാതെയും പച്ചയ്ക്ക് കഴിക്കാനും കാരറ്റ് പലര്‍ക്കും പ്രിയപ്പെട്ടതാണ്. എന്നാൽ പച്ചയ്ക്ക്  കഴിക്കുന്നതിലും ഏറെ ഗുണങ്ങൾ ലഭ്യമാകുന്നത് വേവിച്ചു കഴിക്കുന്നതിലാണ്. കാരറ്റ് വേവിക്കുമ്പോൾ ബീറ്റാ കരോട്ടിൻ്റെ ജൈവ ലഭ്യത കൂട്ടുന്നു, ഇത് ശരീരം വിറ്റാമിൻ എ വർധിപ്പിക്കുന്നു. ഇത് മൂലം  കണ്ണിൻ്റെ ആരോഗ്യത്തിന് ഏറെ ഉപകാരപ്രദമാകുന്നു. നിരവധി ആരോഗ്യ ഗുണങ്ങൾ കാരറ്റിൽ ലഭ്യമാണ്. ചർമ്മ ആരോഗ്യത്തിന് ഏറെ പ്രധാനിയാണ് കാരറ്റ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മുന്നിലാണ്. കാരറ്റും നമ്മുടെ ദൈനംദിന ആഹാര ശീലങ്ങൾ ഉൾപ്പെടുത്താൻ പറ്റുന്ന പച്ചക്കറിയാണ്. 

ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുന്നത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. എന്നാൽ, എല്ലാവർക്കും ഒരേ ഭക്ഷണക്രമം അനുയോജ്യമല്ല. പ്രത്യേകിച്ചും നിങ്ങൾക്ക് ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്ന് തിരഞ്ഞെടുക്കാൻ ഡോക്ടറുമായി സംസാരിക്കുന്നത് പ്രധാനമാണ്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia