Tender | 700 കോടി രൂപ മുടക്കി നിര്‍മിച്ച മെഡികല്‍ കോളജ് ആശുപത്രിയില്‍ എലികളുടെ വിളയാട്ടം! ഗ്ലുകോസ് കുടിക്കുന്ന വീഡിയോ വൈറല്‍; കൊല്ലാന്‍ 12 ലക്ഷം രൂപയുടെ ടെന്‍ഡര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബസ്തര്‍: (www.kvartha.com) ഛത്തീസ്ഗഡിലെ ബസ്തറില്‍ 700 കോടി മുടക്കി നിര്‍മിച്ച മെഡികല്‍ കോളജില്‍ എലികളുടെ വിളയാട്ടം. രോഗികളുടെ ഗ്ലൂകോസ് പോലും കുടിക്കുന്ന തരത്തിലാണ് ആശുപത്രിയില്‍ എലികള്‍ അഴിഞ്ഞാടുന്നത്. ഇതുമാത്രമല്ല, ആശുപത്രിയിലെ മെഷീനുകളുടെ വയറുകള്‍ മുറിച്ച് രോഗികളെ ദ്രോഹിക്കുന്നത് തുടരുന്നു. ഇപ്പോള്‍ എലികളെ കൊല്ലാന്‍ ആശുപത്രി അധികൃതര്‍ ടെന്‍ഡര്‍ നല്‍കിയിട്ടുണ്ട്.
                        
Tender | 700 കോടി രൂപ മുടക്കി നിര്‍മിച്ച മെഡികല്‍ കോളജ് ആശുപത്രിയില്‍ എലികളുടെ വിളയാട്ടം! ഗ്ലുകോസ് കുടിക്കുന്ന വീഡിയോ വൈറല്‍; കൊല്ലാന്‍ 12 ലക്ഷം രൂപയുടെ ടെന്‍ഡര്‍

ഏകദേശം 5000 എലികള്‍ ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ സിടി സ്‌കാന്‍ മെഷീന്റെ വയര്‍ മുറിച്ചത് രണ്ട് ദിവസത്തോളം രോഗികളുടെ ജീവിതത്തെ ബാധിച്ചു. 10 മുതല്‍ 12 ലക്ഷം രൂപവരെയാണ് എലികളെ കൊല്ലാന്‍ ആശുപത്രി അധികൃതര്‍ നീക്കിവച്ചിരിക്കുന്നത്. ഇതിന്റെ ടെന്‍ഡര്‍ സ്വകാര്യ കംപനിക്ക് നല്‍കിയിട്ടുണ്ട്. എലികളെ കൊല്ലാന്‍ ഈ കംപനി ആറ് പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദിവസവും അമ്പതോളം എലികളെയാണ് ഇവിടെ കൊന്ന് കുഴിച്ചുമൂടുന്നത്.

കഴിഞ്ഞ ഒരു മാസത്തിനിടെ 1500 എലികളെ കൊന്ന് കുഴിച്ചിട്ടു. എന്നിട്ടും എലികളുടെ ഭീതി കുറഞ്ഞിട്ടില്ല. വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ കിടക്കകളില്‍ എലികള്‍ എത്തുന്നു. ഗ്ലൂകോസ് കുപ്പികള്‍ ഉള്‍പെടെയുള്ള മരുന്നുകളും രോഗികളുടെ സാധനങ്ങളും നശിപ്പിക്കുന്നു. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എലികള്‍ വാര്‍ഡുകളില്‍ ഉറങ്ങാന്‍ അനുവദിക്കാറില്ലെന്ന് രോഗികള്‍ പറയുന്നു. പല രോഗികള്‍ക്കും എലികളുടെ കടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ എലി ശല്യം വര്‍ധിച്ചിട്ടുണ്ടെന്നും അത് പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും ബസ്തര്‍ കലക്ടര്‍ ചന്ദന്‍ കുമാര്‍ പറഞ്ഞു.

Keywords:  Latest-News, National, Top-Headlines, Medical College, Health, Animals, Government, Video, Viral, Social-Media, Treatment, Patient, Hospital, Rats destroy govt property worth crores; Tender issued to kill.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia