Eye Infection | അപൂർവ സംഭവം! അസഹ്യമായ വേദനയും നിറം മാറ്റവും; രോഗിയുടെ കണ്ണിൽ നിന്നും പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര

 
Doctors removing a worm from the patient's eye
Doctors removing a worm from the patient's eye

Representational Image Generated by Meta AI

● 60 കാരനായ മാഹി സ്വദേശിയാണ് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു നിലയിൽ ആശുപത്രിയിൽ എത്തിയത്.
● ഡോക്ടർ സിമി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരാണ് സർജറിയിലൂടെ വിരയെ പുറത്തെടുത്തത്.

കണ്ണൂർ: (KVARTHA) രോഗിയുടെ കണ്ണിൽ നിന്നും ഡോക്ടർമാർ പുറത്തെടുത്തത് 20 മില്ലിമീറ്റർ നീളമുള്ള വിര. കണ്ണിൽ അസഹനീയമായ വേദനയും ചുവപ്പു നിറവും അനുഭവപ്പെട്ടതിനെ തുടർന്ന് തലശ്ശേരി പി.കെ. ഐ-കെയർ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഈ അപൂർവ സംഭവം പുറം ലോകം അറിഞ്ഞത്. 60 കാരനായ മാഹി സ്വദേശിയാണ് കണ്ണിൽ അസഹ്യമായ വേദന, ആകെ ചുവപ്പ് പടർന്നു നിലയിൽ ആശുപത്രിയിൽ എത്തിയത്. തുടർന്നുള്ള വിശദമായ പരിശോധനയിലാണ് വിരയെ കണ്ടെത്തിയത്.

ഡോക്ടർ സിമി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഡോക്ടർമാരാണ് സർജറിയിലൂടെ വിരയെ പുറത്തെടുത്തത്. ഡിറോഫിലേറിയ സ്പീഷിസിൽ പെട്ട ഈ വിര വളർത്തുമൃഗങ്ങളിൽ നിന്നോ കൊതുകിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളവയാണ്. ഈ വിരയുടെ അക്രമണം കാഴ്ച ശക്തിയെ വരെ ബാധിക്കാം, മുൻകരുതലും കൃത്യമായ രോഗം നിർണയവും പ്രധാനാമാണെന്ന് വിദഗ്ധർ അറിയിച്ചു .

രോഗം ബാധിച്ച വളർത്തു മൃഗങ്ങളിൽ നിന്ന് കൊതുകു വഴി വിരയുടെ ലാർവ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും, അതിനാൽ വളർത്തുമൃഗങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുകയും കൊതുക് വ്യാപനം തടയുകയും ചെയ്യുന്നത് ഇത്തരം രോഗങ്ങൾ തടയാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്ദർ ഓർമ്മിപ്പിക്കുന്നു. കണ്ണിൽ വിര കണ്ടെത്തിയത് അപൂർവമായ ഒരു സംഭവമാണെന്നും, ആരോഗ്യ പ്രവർത്തകർ ഇത്തരം അപൂർവ രോഗങ്ങളെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകേണ്ടതിന്റെ ആവശ്യകത ഈ സംഭവം ഉണർത്തുന്നുവെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഈ വാർത്ത പങ്കിടുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.  

A rare medical incident in Kannur where doctors removed a 20mm long worm from a patient’s eye after experiencing severe pain.

#KannurNews #MedicalNews #RareCase #WormInEye #HealthAwareness #Infection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia