വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത് വലിയ മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെ വീണ്ടും ഞെട്ടി! കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡോക്ടര്‍മാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലക്‌നൗ: (www.kvartha.com 03.09.2021) വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത് വലിയ മുഴ. കൂടുതല്‍ പരിശോധനയില്‍ അത് കെട്ടുപിണഞ്ഞ മുടിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍നിന്നാണ് 2 കിലോയിലധികം വരുന്ന മുടി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
Aster mims 04/11/2022

ലക്‌നൗവിലെ ബല്‍റാംപുര്‍ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ 2 വര്‍ഷമായി പെണ്‍കുട്ടിക്ക് ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടിരുന്നു. കൂടാതെ ശരീരഭാരം ക്രമാതീതമായി കുറയുകയും ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടുമുണ്ടായിരുന്നു. മുടികൊഴിച്ചിലായിരുന്നു പെണ്‍കുട്ടിയെ അലട്ടിയിരുന്ന മറ്റൊരു പ്രധാന പ്രശ്‌നമെന്ന് വീട്ടുകാര്‍ പറഞ്ഞു. 10 ദിവസം മുമ്പ് കുട്ടിക്ക് രോഗം കലശലാവുകയും കടുത്ത വയറുവേദനയും ഛര്‍ദിയും ആരംഭിക്കുകയായിരുന്നു. ഇതോടെ ബല്‍റാംപുരിലെ ആശുപത്രിയിലെത്തിച്ചു. 

വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വയറ്റില്‍ കണ്ടെത്തിയത് വലിയ മുഴ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതോടെ വീണ്ടും ഞെട്ടി! കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് ഇതിന് കാരണമെന്നും ഡോക്ടര്‍മാര്‍


തുടര്‍ന്ന് സര്‍ജന്‍ ഡോ. എസ് ആര്‍ സംദാറിന്റെ നേതൃത്വത്തില്‍ കുട്ടിയെ വിശദമായ പരിശോധനക്കായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. അല്‍ട്രാസൗന്‍ഡ് പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ വലിയൊരു മുഴ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സി ടി സ്‌കാനിംങിന് വിധേയമാക്കിയപ്പോഴും വയറ്റില്‍ പന്തിന്റെ വലിപ്പത്തില്‍ മുഴ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയായിരുന്നു. അതില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ മുടിയാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞു. 

വര്‍ഷങ്ങളോളം പെണ്‍കുട്ടി കഴിച്ച മുടി വയറ്റില്‍ ഒരു കെട്ടായി മാറിയിരുന്നു. പെണ്‍കുട്ടിയുടെ ആമാശയത്തില്‍നിന്ന് ചെറുകുടലിലേക്കുന്ന വഴിയും ഇതോടെ തടസപ്പെട്ടു. ഇതോടെയാണ് ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയത്. 32 കിലോയിലേക്ക് പെണ്‍കുട്ടിയുടെ ഭാരം കുറയാനും ഇത് ഇടയാക്കി.

മണിക്കൂറോളം നീണ്ട ശസ്‌ക്രിയയിലൂടെ മുടി ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പെണ്‍കുട്ടിക്ക് അപൂര്‍വരോഗമാണെന്നും ജനിച്ചപ്പോള്‍ മുതലുണ്ടായിരുന്ന മാനസികാസ്വാസ്ഥ്യമാണ് മുടി കഴിക്കാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ മുടി പുറത്തെടുക്കുകയല്ലാതെ മറ്റു ചികിത്സകളിലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പുറത്തെടുത്ത മുടിക്ക് 20 സെന്റിമീറ്റര്‍ വീതിയില്‍ 2 കിലോയിലധികം തൂക്കവുമായിരുന്നു.

Keywords:  News, National, India, Uttar Pradesh, Lucknow, Hospital, Treatment, Child, Diseased, Health, Rare disease causes UP teen to eat hair for years, doctors remove 2 kg lump from stomach
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia