ഹൃദയ ചികിത്സാര രംഗത്ത് അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളജ്; കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ചി​കി​ത്സ വി​ജ​യ​ക​രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com 07.03.2020) ഹൃദയ ചികിത്സാര രംഗത്ത് അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളജ്. രാജ്യത്തെ ഹൃദയ വിദഗ്ദ്ധരുടെ സമ്മേളനത്തിൽ പരിയാരത്തെ ശസ്ത്രക്രിയ ചർച്ചയായി മാറി. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് (ടി​എ​വി​ആ​ർ) ചി​കി​ത്സ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​താ​യി പ്രി​ൻ​സി​പ്പ​ൽ ഡോ. ​എ​ൻ റോ​യ് അ​റി​യി​ച്ചു.

ശ​സ്ത്ര​ക്രി​യ കൂ​ടാ​തെ​യു​ള്ള നൂ​ത​ന അ​യോ​ർ​ട്ടി​ക് വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ​യാ​ണ് നടത്തിയത്. ഈ ശസ്ത്രക്രിയ ഉ​ത്ത​രേ​ന്ത്യ​യി​ൽ ന​ട​ന്ന 50 ഓ​ളം വി​ദേ​ശ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്ത കാ​ർ​ഡി​യോ​ള​ജി കോ​ൺ​ഫ​റ​ൻ​സി​ൽ ത​ത്‌​സ​മ​യം പ​ഠ​ന​വി​ഷ​യ​മാ​ക്കുകയും ചെയ്തു.

ഹൃദയ ചികിത്സാര രംഗത്ത് അപൂർവ നേട്ടവുമായി കണ്ണൂർ മെഡിക്കൽ കോളജ്; കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ൽ അ​ത്യാ​ധു​നി​ക ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ചി​കി​ത്സ വി​ജ​യ​ക​രം

കാ​ർ​ഡി​യോ​ള​ജി​ രം​ഗ​ത്തെ നൂ​ത​ന ചി​കി​ത്സ മി​ക​ച്ചരീ​തി​യി​ൽ ന​ട​ത്തു​ന്ന അ​ക്കാ​ദ​മി​ക് സെ​ന്‍റ​റു​ക​ളെ​യാ​ണ് ലൈ​വ് ടെ​ല​കാ​സ്റ്റ് ന​ട​ത്തു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണു കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശൂ​പ​ത്രി​യി​ൽ​ നി​ന്ന് അ​ത്യാ​ധു​നി​ക ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് (ടി​എ​വി​ആ​ർ) ചി​കി​ത്സ ത​ത്‌​സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​എ​സ്എം അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 67 വ​യ​സു​കാ​ര​നാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക്കാ​ണു വി​ജ​യ​ക​ര​മാ​യി ചി​കി​ത്സ ന​ട​ത്തി​യ​ത്. നെ​ഞ്ച് തു​റ​ന്നു​ള്ള വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ചി​കി​ത്സ ന​ട​ത്തി​യാ​ൽ ദി​വ​സ​ങ്ങ​ളോ​ളം ആ​ശു​പ​ത്രി​യി​ൽ ത​ങ്ങേ​ണ്ടി​ വ​രു​ന്നു​മെ​ന്നു​ മാ​ത്ര​മ​ല്ല മാ​സം​തോ​റും ര​ക്തം ക​ട്ട​പി​ടി​ക്കാ​തി​രി​ക്കാ​നു​ള്ള പ​രി​ശോ​ധ​ന​ക​ളും ചു​രു​ങ്ങി​യ​ത് മൂ​ന്നു മാ​സ​ത്തോ​ളം വി​ശ്ര​മ​വും അ​നി​വാ​ര്യ​മാ​യി​രു​ന്നു.

എ​ന്നാ​ൽ നെ​ഞ്ച് തു​റ​ന്നു​ള്ള ശ​സ്ത്ര​ക്രി​യ​യി​ല്ലാ​തെ​യു​ള്ള ടാ​വ​ർ ചി​കി​ത്സ ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച മാ​ത്ര​മേ വി​ശ്ര​മം ആ​വ​ശ്യ​മു​ള്ളൂ​വെ​ന്ന​ത് ഈ ​ചി​കി​ത്സ​യു​ടെ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. ഓ​പ്പ​ൺ സ​ർ​ജ​റി പ്ര​കാ​ര​മു​ള്ള പാ​ടു​ക​ളും ശ​രീ​ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ക​യി​ല്ല. ശ​രീ​ര​ത്തി​ലെ മ​റ്റ് അ​വ​യ​വ​ങ്ങ​ളി​ൽ അ​സു​ഖ​മു​ള്ള​വ​ർ​ക്ക് നെ​ഞ്ച് തു​റ​ന്നു​ള്ള വാ​ൽ​വ് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യി​രു​ന്നു.

അ​ത്ത​രം രോ​ഗി​ക​ൾ​ക്ക് അ​യോ​ട്ടി​ക് വാ​ൽ​വി​ലെ ചു​രു​ക്ക​ത്തെ ടാ​വ​ർ ക​ത്തീ​റ്റ​ർ ചി​കി​ത്സ​യി​ലൂ​ടെ വാ​ൽ​വ് മാ​റ്റി​വ​യ്ക്കാ​ൻ ജ​ന​റ​ൽ അ​ന​സ്‌​തേ​ഷ്യ ഇ​ല്ലാ​തെ​ത​ന്നെ സാ​ധി​ക്കു​ന്നു​വെ​ന്ന​തും ട്രാ​ൻ​സ് ക​ത്തീ​റ്റ​ർ അ​യോ​ട്ടി​ക് വാ​ൽ​വ് റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ചി​കി​ത്സ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നും പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

Keywords:  Rare achievements in cardiovascular health in Kannur medical college, Kannur, News, Health, Health & Fitness, Medical College, Trending, Study, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia