കാസര്‍കോട്ടെ ടാറ്റാ ആശുപത്രി തുറക്കാന്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

 


കാഞ്ഞങ്ങാട്: (www.kvartha.com 23.10.2020) കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ പതിയാന്‍ തന്റെ ജീവന്‍ ബലിദാനം ചെയ്യുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി. തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. 541 കിടക്കകള്‍ ഒരുക്കി ടാറ്റാ ആശുപത്രി പ്രവര്‍ത്തന സജ്ജമാകാന്‍ അധികം താമസമില്ലെന്നായിരുന്നു ആരോഗ്യ മന്ത്രി പറഞ്ഞു കൊണ്ടേയിരുന്നത്.  കാസര്‍കോട്ടെ ടാറ്റാ ആശുപത്രി തുറക്കാന്‍ മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

ഈ ആശുപത്രിയിലേക്ക് നിയമനം നടത്തുന്നതിനുള്ള തസ്തികയായി. എന്നാല്‍ നിയമനം നടന്നില്ല. 10 കോടി രൂപ കലക്ടറുടെ ഫണ്ടില്‍ ദുരന്ത നിവാരണത്തുകയായി കിടപ്പുണ്ട്. ഇതില്‍ രണ്ടരക്കോടിയാണ് ടാറ്റാ ആശുപത്രിയില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ നീക്കിവച്ചത്. ഇതിനുള്ള അനുമതി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഉണ്ണിത്താന്‍ ആരോപിച്ചു.

ജില്ലയില്‍ 168 കോവിഡ് ബാധിതര്‍ മരിച്ചു. പതിനേഴായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധിച്ചു. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നു. ജനങ്ങളോടുള്ള വഞ്ചന തുടരുകയാണെന്നും എം പി പറഞ്ഞു.

Keywords:  Rajmohan Unnithan MP announces Hunger strike till death, Kanhangad, News, Health, Health and Fitness, Hospital, Patient, Inauguration, Health Minister, Kasaragod, Kerala.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia