ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വര്‍ഷിക്കുന്നു; കര്‍ണാടകയില്‍ കോവിഡ് മുക്തയായി വരുന്ന തന്റെ നഴ്സായ ഭാര്യയെ 'കബാലി' രീതിയില്‍ സ്വാഗതം ചെയ്ത് രജനി ആരാധകന്
Jul 29, 2020, 15:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബെംഗളൂരു: (www.kvartha.com 29.07.2020) കോവിഡ് മുക്തയായി വരുന്ന തന്റെ നഴ്സായ ഭാര്യയെ 'കബാലി' രീതിയില്‍ സ്വാഗതം ചെയ്ത് രജനി ആരാധകന്. പ്രൗഢമായ ചുവന്ന പരവതാനി വിരിച്ച് ഗംഭീര വരവേല്‍പ്പാണ് ഭാര്യയ്ക്കായി ഇവന്റ് മാനേജറായ രാമചന്ദ്ര റാവു സജ്ജീകരിച്ചത്. ബെംഗളൂരുവിലെ തുമക്കുരുവിലാണ് സംഭവം.
രാമചന്ദ്ര റാവുവിന്റെ നഴ്സായ ഭാര്യ കലാവതിക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ രോഗം പകരുകയായിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് അയല്‍ക്കാര്‍ ശത്രുതയോടെ പെരുമാറാന്‍ തുടങ്ങിയെന്ന് റാവു പറയുന്നു. ഇതോടെയാണ് രോഗം മാറി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്.
ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്. പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുക ആയിരുന്നുവെന്നും രാമചന്ദ്ര റാവു പറയുന്നു.
കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും കലാവതി പറഞ്ഞു.
Keywords: News, National, India, Bangalore, COVID-19, Nurse, Husband, Trending, Diseased, Health, Rajini fan in Karnataka welcomes his COVID warrior wife in 'Kabali' style on her recovery
രാമചന്ദ്ര റാവുവിന്റെ നഴ്സായ ഭാര്യ കലാവതിക്ക് കോവിഡ് രോഗികളെ പരിചരിക്കുന്നതിലൂടെ രോഗം പകരുകയായിരുന്നു. ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നു. ഇതേ തുടര്‍ന്ന് അയല്‍ക്കാര്‍ ശത്രുതയോടെ പെരുമാറാന്‍ തുടങ്ങിയെന്ന് റാവു പറയുന്നു. ഇതോടെയാണ് രോഗം മാറി വന്ന ഭാര്യയ്ക്ക് വര്‍ണ്ണാഭമായ സ്വീകരണം ഒരുക്കണമെന്ന് രാമചന്ദ്ര റാവു തീരുമാനിച്ചത്.
ചുവന്ന പരവതാനി വിരിച്ച് ഇരുവശത്തു നിന്നും പൂക്കള്‍ വിതറിയാണ് റാവു ഭാര്യയെ വീട്ടിലേക്ക് ആനയിച്ചത്. പത്ത് ദിവസത്തോളം വീട് സീല്‍ ചെയ്തിരിക്കുകയായിരുന്നുവെന്നും ഭാര്യയെ കാണാന്‍ കാത്തിരിക്കുക ആയിരുന്നുവെന്നും രാമചന്ദ്ര റാവു പറയുന്നു.
കോവിഡ് വാര്‍ഡില്‍ മൂന്ന് മാസത്തിലേറെ ജോലി ചെയ്തതിന് ശേഷമാണ് കലാവതിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗത്തെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും ഓഗസ്റ്റ് ഒന്നു മുതല്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുമെന്നും കലാവതി പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.