ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ പുഷ് അപ് ചലഞ്ച്; വിജയികള്‍ക്ക് സമ്മാനവും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.09.2021) ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ പുഷ് അപ് ചലഞ്ച്. മത്സര വിജയികള്‍ക്ക് സമ്മാനവുമുണ്ട്. കേരളത്തിലെ ആസ്റ്റര്‍ ഗ്രൂപിന്റെ ഹോസ്പിറ്റലുകളായ ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍ എന്നിവയുടേയും, കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയുടേയും, ഒമാന്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകളുടേയും നേതൃത്വത്തിലാണ് പുഷ് അപ് ചലഞ്ച് സംഘടിപ്പിക്കുന്നത്. തോള്‍, കൈക്കുഴ എന്നിവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
 
ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ പുഷ് അപ് ചലഞ്ച്; വിജയികള്‍ക്ക് സമ്മാനവും

ഉത്തര കേരളം, മധ്യ-ദക്ഷിണ കേരളം, ഒമാന്‍ മേഖല എന്നിങ്ങനെ മൂന്നു മേഖലകളെ അടിസ്ഥാനമാക്കിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ മേഖലയിലെയും മത്സര വിജയികള്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ എന്നിങ്ങനെയുള്ള സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുഷ് അപ് ചെയ്യുന്ന വിഡിയോ 9747 520 800 എന്ന നമ്പറിലേക്ക് അയക്കണം.

എഡിറ്റ് ചെയ്ത വിഡിയോകളും, ഉപകരണങ്ങളുടെ സഹായത്തോടെയുള്ള പുഷ് അപുകളും പരിഗണിക്കില്ല. വിഡിയോക്കൊപ്പം വ്യക്തിയുടെ പേര്, വയസ്, മേല്‍വിലാസം, ജില്ല, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ എന്നിവ നിര്‍ബന്ധമായും ഉള്‍കൊള്ളിക്കണം.

Keywords:  Push-up challenge at Aster Hospitals; And prizes for the winners, Thiruvananthapuram, News, Hospital, Health, Health and Fitness, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia