ഹോം ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹരിയാന: (www.kvartha.com 05.09.2020) പഞ്ചാബിലെ എല്ലാ ഗ്രാമങ്ങളിലും തെരുവുകളിലും സമീപപ്രദേശങ്ങളിലും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പഞ്ചാബില്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കുമെന്ന പ്രഖ്യാപനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കോവിഡ്-19 കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ 50000 ഓക്‌സിമീറ്റര്‍ നല്‍കാനാണ് തീരുമാനം. 
Aster mims 04/11/2022

അതേസമയം പഞ്ചാബിലെ ജനങ്ങള്‍ക്ക് ഓക്‌സിമീറ്റര്‍ നല്‍കാനുള്ള ആം ആദ്മി പാര്‍ട്ടി തീരുമാനത്തെ അമരീന്ദര്‍ സിംഗ് എതിര്‍ത്തിരുന്നു. പഞ്ചാബില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലതെന്നും നിങ്ങളുടെ ഓക്‌സിമീറ്റര്‍ ഞങ്ങള്‍ക്ക് വേണ്ട എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. കൊവിഡ് മഹാമാരിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹോം ക്വാറന്റൈനില്‍ കഴിയുന്ന കോവിഡ് ബാധിതര്‍ക്ക് സൗജന്യമായി ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

ഓക്‌സിമീറ്റര്‍ നല്‍കുമെന്ന് കെജ്‌രിവാള്‍ വീഡിയോ സന്ദേശം നല്‍കിയത് ബുധനാഴ്ചയാണെന്നും എന്നാല്‍ ചൊവ്വാഴ്ച തന്നെ ഓക്‌സിമീറ്റര്‍ വാങ്ങാനുള്ള ടെണ്ടര്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചതായും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. കെജ്‌രിവാളിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നല്ല സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡ് രോഗബാധയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക എന്നത്. ഓക്‌സിമീറ്റര്‍ വിതരണം ചെയ്യുന്നത് വഴി ജനങ്ങള്‍ക്ക് രക്തത്തിലെ ഓക്‌സിജന്റെ അളവ് സ്വയം പരിശോധിക്കാന്‍ സാധിക്കും.

Keywords: News, National, India, Punjab, Health, Politics, Punjab to give free oximeters to Covid-19 patients in home quarantine
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia