രാജസ്ഥാന് പിന്നാലെ പഞ്ചാബിലും കോവിഡ് മുക്തനില്‍ ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ചു
Jun 20, 2021, 09:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജലന്ധര്‍: (www.kvartha.com 20.06.2021) രാജസ്ഥാന് പിന്നാലെ പഞ്ചാബിലും കോവിഡ് മുക്തനില്‍ ഗ്രീന്‍ ഫന്‍ഗസ് റിപോര്‍ട് ചെയ്തു. ഗ്രീന്‍ ഫന്‍ഗസ് ബാധ സ്ഥിരീകരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ കേസാണിത്. ജലന്ധര്‍ സിവില്‍ ആശുപത്രിയിലെ എപിഡമോളജിസ്റ്റായ ഡോ. പരംവീര്‍ സിങ് ആണ് പഞ്ചാബിലെ കോവിഡ് മുക്തനായ 65 കാരനില്‍ ഗ്രീന്‍ ഫന്‍ഗസ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ ആശുപത്രി നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍ പരംവീര്‍ അറിയിച്ചു.
കോവിഡ് മുക്തരിലോ ബാധിതരിലോ ആണ് ബ്ലാക് ഫന്‍ഗസിനു സമാനമായി ഗ്രീന്‍ ഫന്‍ഗസ് സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. കടുത്ത പനി, മൂക്കില്‍ നിന്ന് രക്തം വരുക എന്നിവയാണ് രാജ്യത്ത് ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ച രോഗിയില്‍ കണ്ടെത്തിയ ലക്ഷണങ്ങള്‍.
കഴിഞ്ഞയാഴ്ച രാജസ്ഥാനില്‍ ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ച മുപ്പത്തിനാലുകാരനായ യുവാവിനെ ഇന്തോറിലെ ആശുപത്രിയില്‍നിന്ന് മുംബൈയിലേയ്ക്ക് മാറ്റിയിരുന്നു. കഴിഞ്ഞ രണ്ടുമാസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇയാള്‍ക്ക് പനിയും മൂക്കില്‍ നിന്ന് വലിയ അളവില്‍ രക്തവും വന്നിരുന്നു. ബ്ലാക് ഫന്‍ഗസ് ബാധിച്ചതായാണ് ആദ്യം കരുതിയതെങ്കിലും തുടര്‍ പരിശോധനയിലാണ് ഗ്രീന്‍ ഫന്‍ഗസ് സ്ഥിരീകരിച്ചത്.
അതേസമയം രാജ്യത്ത് ബ്ലാക് ഫംഗസിനും വൈറ്റ് ഫംഗസിനും യെലോ ഫംഗസിനും പിന്നാലെ വീണ്ടും ഗ്രീന്‍ ഫന്‍ഗസ് റിപോര്‍ട് ചെയ്തതോടെ കൂടുതല്‍ കരുതല്‍ സ്വീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

