കൊറോണ ബാധിച്ച് മരിച്ച 70 കാരനായ പുരോഹിതനില്‍ നിന്നും രോഗം പകര്‍ന്നത് 23 പേര്‍ക്ക്; സമ്പര്‍ക്കം പുലര്‍ത്തിയത് 100 ഓളം പേരുമായി; പഞ്ചാബില്‍ 15 ഗ്രാമങ്ങള്‍ അടച്ചിട്ടു
Mar 27, 2020, 15:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡീഗഢ്: (www.kvartha.com 27.3.2020) കൊറോണ ബാധിച്ച് മരിച്ച 70 കാരനായ പുരോഹിതനില്‍ നിന്നും രോഗം പകര്‍ന്നത് 23 പേര്‍ക്ക്. ഇയാള്‍ 100 ഓളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് പഞ്ചാബില്‍ 15 ഗ്രാമങ്ങള്‍ അടച്ചിട്ടു. നിലവില്‍ പഞ്ചാബില്‍ കൊവിഡ് സ്ഥിരീകരിച്ച 33 പേരില്‍ 23പേര്‍ക്കും രോഗം പകര്‍ന്നത് ഇയാളില്‍ നിന്നാണ്.
ഗുരുദ്വാര പുരോഹിതനായ 70കാരന് സുഹൃത്തുക്കള്‍ക്കൊപ്പം ഇറ്റലിയും ജര്‍മനിയും സന്ദര്‍ശിച്ചിരുന്നു. രണ്ടാഴ്ചത്തെ സഞ്ചാരത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഇയാളോട് ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എല്ലാവിധ സമ്പര്‍ക്ക വിലക്കുകളെയും കാറ്റില്‍ പറത്തി നൂറു കണക്കിന് ആളുകളുമായാണ് ഇയാള്‍ ഇടപഴകിയത്.
മാര്‍ച്ച് ആറിനാണ് ഇയാള്‍ വിദേശത്തുനിന്നും ഡെല്‍ഹിയിലെത്തിയത്. മാര്‍ച്ച് എട്ടുമുതല്‍ 10വരെ ഇയാള്‍ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് നൂറുകണക്കിനാളുകളുമായാണ് ഇയാള്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരും ഇയാളും കൂടി 15 ഓളം ഗ്രാമങ്ങളും പല തവണകളായി സന്ദര്‍ശിച്ചിരുന്നു.
ഇയാളുടെ കുടുംബത്തിലെ തന്നെ കൊച്ചുമക്കള്‍ക്ക് അടക്കം 14 പേര്‍ക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെയും സുഹൃത്തുക്കളുടെയും സമഗ്രമായ റൂട്ട് മാപ്പ് തയ്യാറാക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. വിവിധ സ്ഥലങ്ങളിലായി നിരവധി പേര്‍ക്ക് പുരോഹിതനില്‍ നിന്നും രോഗം ബാധിച്ചേക്കാം എന്നാണ് വിദഗ്ദര്‍ പറയുന്നത്. ഇവരെ കണ്ടെത്താനുളള ശ്രമത്തിലാണ് അധികൃതര്‍ ഇപ്പോള്‍. അതേസമയം ഇന്ത്യയില്‍ 700 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 17 പേര് രോഗം ബാധിച്ച് മരിച്ചു.
Keywords: Punjab Man Who Died Of COVID-19 Infected 23, Met 100s; 15 Villages Sealed, News, Health, Health & Fitness, Patient, Foreign, Italy, Visit, Panjab, Family, Children, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.