സമൂഹ വ്യാപനമുണ്ടായേക്കാം; മേയ് ഒന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടി പഞ്ചാബ്
Apr 10, 2020, 18:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലുധിയാന: (www.kvartha.com 10.04.2020) കോവിഡ്19 തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മേയ് ഒന്നു വരെ നീട്ടി പഞ്ചാബ് സര്‍ക്കാര്‍. കോവിഡ് പോസിറ്റീവ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച 27 പേര്‍ വിദേശയാത്ര നടത്തുകയോ യാത്ര ചെയ്തവരുമായി സമ്പർക്കത്തിലേർപ്പെടുകയോ ചെയ്തിട്ടില്ല. സമുഹ വ്യാപനത്തിലൂടെയാകാം ഇവര്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നു. അതിനാൽ ലോക്ക്ഡൗണ്‍ നീട്ടുകയാണെന്ന് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അറിയിച്ചു.
സമൂഹ വ്യാപനമുണ്ടായാല്‍ ഇന്ത്യയിലെ 80-85% പേര്‍ക്ക് രോഗം ബാധിച്ചേക്കാമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സെപ്തംബര്‍ ആകുമ്പോഴേക്കും മരണസംഖ്യ കുത്തനെ ഉയരാമെന്നും സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അത് ഭയാനകമായ അസ്ഥയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പഞ്ചാബില്‍ ഇതുവരെ 132 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ മരിക്കുകയും ചെയ്തു. 2877 പേരില്‍ കോവിഡ് പരിശോധന നടത്തി. കണക്കനുസരിച്ച് ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ നിന്ന് 651 പേര്‍ പഞ്ചാബിലെത്തിയിട്ടുണ്ട്. അവയില്‍ 636 പേരെ കണ്ടെത്തി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ള 15 പേര്‍ക്കായി തെരച്ചില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Summary: Punjab Govt Extends Lock Down till May 1

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.